KERALAOtherstop news

എസ് ഹരീഷ്, സത്യന്‍ അന്തിക്കാട്, സജിത മഠത്തില്‍ എന്നിവര്‍ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം

2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ ഏറെ വിവാദമായ മീശ എന്ന നോവലിനാണു പുരസ്‌കാരം. പി രാമന്‍, എം ആര്‍ രേണുകുമാര്‍ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. പി വല്‍സലയ്ക്കും വി പി ഉണ്ണിത്തിരിയ്ക്കും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് പുരസ്‌കാരം. എന്‍ കെ ജോസ്, പാലക്കീഴ് നാരായണന്‍, പി അപ്പുക്കുട്ടന്‍, റോസ് മേരി, യു കലാനാഥന്‍, സി പി അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് അര്‍ഹനായി.
സജിത മഠത്തില്‍, ജിഷ അഭിന (നാടകം), ഡോ കെ എം അനില്‍ (സാഹിത്യ വിമര്‍ശനം), ജി മധുസൂദനന്‍ (വൈജ്ഞാനിക സാഹിത്യം), ഡോ ആര്‍ വി ജി മേനോന്‍ (ശാസ്ത്ര ചരിത്രം), എം ജി എസ് നാരായണന്‍ (ജീവചരിത്രം), അരുണ്‍ എഴുത്തച്ഛന്‍ (യാത്രാ വിവരണം), കെ അരവിന്ദാക്ഷന്‍ (വിവര്‍ത്തനം), കെ ആര്‍ വിശ്വനാഥന്‍ (വിവര്‍ത്തനം) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close