MOVIES

ഓണ്‍ലൈന്‍ റിലീസിംഗാണ് ഭാവി, വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ സൂചന നല്‍കി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിയ്യേറ്റര്‍ റിലീസിംഗ് സാധ്യതകള്‍ അടഞ്ഞു. പ്രൊഡ്യൂസര്‍ വിജയ് ബാബു പുതിയ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ വഴി ഓണ്‍ലൈന്‍ റിലീസിംഗ് തീരുമാനിച്ചിരിക്കുന്നു. ഈ സൂചന നല്‍കിക്കൊണ്ട് ഫെയ്‌സ്ബുക്ക് പേജില്‍ വിജയ്ബാബു എഴുതിയ കുറിപ്പ് ചുവടെ..

To make an end is to make a beginning.” T.J. Elliott

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ കാലഘട്ടത്തിൽ ആണ് സാംസ്ക്കാരിക രംഗത്ത് ലോകം കണ്ട ഏറ്റവും വലിയ ഉയർത്തെഴുന്നേൽപ്പ് ഉണ്ടായത്. സിനിമ, നാടകം, സാഹിത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും ഏറ്റവും മികച്ച സൃഷ്ടികൾ ഉണ്ടായി, അതിന് ശേഷം.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVijaybabuofficial%2Fposts%2F1740222689475398&width=500″ width=”500″ height=”795″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

ഒരു ദുരന്തത്തിനപ്പുറം നമുക്ക് ഇനി വേണ്ടതും അത് പോലൊരു ഉണർവാണ്. രാജ്യം ഒറ്റക്കെട്ടായി നിന്ന്, പ്രതീക്ഷകൾ തിരിച്ച് പിടിക്കുന്ന കാലം ആണ് ഇനി നമുക്ക് മുന്നിൽ. ഫ്രൈഡേ ഫിലിം ഹൗസ് – ഞങ്ങളുടെയും, നിങ്ങളുടെയും സ്വപ്നങ്ങൾക്കൊപ്പം ഇനിയും ഉയരത്തിൽ യാത്ര ചെയ്യാൻ തന്നെ ആണ് ശ്രമിക്കുന്നത്‌.

ഇത്തരം ഒരു യാത്രക്ക് മുന്നേറും മുൻപ്, ഈ മഹാമാരി നമുക്ക് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ചെറുതായെങ്കിലും നമ്മൾ കരകയറേണ്ടതുണ്ട്. പ്രത്ത്യേകിച്ചും, സിനിമയെ ഒരു അഭിനിവേശത്തിനപ്പുറം ദിവസവേതനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉപാധി ആക്കിയവർ നിരവധി ആണ്. പിന്നണിയുടെയും പിന്നണിയിൽ നിൽക്കുന്ന അവരെ കൂടെ നമുക്ക് ഈ അവസരത്തിൽ കൈപിടിച്ച് ഉയർത്തേണ്ടതുണ്ട്.

വരും ദിവസങ്ങൾ ആ ഉയിർപ്പിന്റേതാവും എന്ന ശുഭപ്രതീക്ഷയോടെ, പുതിയ ആ കാലത്തിനൊപ്പം തുടക്കം കുറിക്കാൻ, ഞങ്ങളുടെ ഒരു ചുവടുവെപ്പായി, ഷൂട്ടിംഗ് പൂർത്തിയാക്കിയ ഞങ്ങളുടെ പുതിയ ചിത്രം “സൂഫിയും സുജാതയും” പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടക്കുകയാണ്.

നിങ്ങളുടെ പ്രാർത്ഥനകൾ കൂടെ ഉണ്ടാവണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close