കോഴിക്കോട്: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കോഴിക്കോട് ആഴ്ചവട്ടം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ചില വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിവരം സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയുടെ ശ്രദ്ധയിൽ പെട്ടു. ആഴ്ചവട്ടം സ്കൂളിലെ പൂർവ്വവിദ്യാര്ഥികളുടെ കൂട്ടായ്മയായ ‘ഓർമച്ചെപ്പ് 89’ മുൻകൈയെടുത്തുകൊണ്ട് സ്കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ടാബ്ലറ്റുകൾ ലഭ്യമാക്കാനുള്ള സംരംഭം വിജയം കണ്ടു.
കോഴിക്കോട് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി ശേഖരിച്ച ടാബ്ലെറ്റുകൾ ‘ഓർമച്ചെപ്പ് 89 ‘ കൂട്ടായ്മയുടെ ഭാരവാഹികൾ ആഴ്ചവട്ടം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അശോക് കുമാറിന് കൈമാറി.