KERALAlocaltop news

ഫാ. അജി പുതിയാപറമ്പിലിന്റെ സസ്പെൻഷൻ ; രൂപതയ്ക്കെതിരെ വിശ്വാസികളുടെ കൂട്ടായ്മ

300 പേർ ഒപ്പിട്ട പ്രതിഷേധക്കുറിപ്പ് താമരശ്ശേരി രൂപത ആസ്ഥാനത്ത്

 

മുക്കം: ഫാ. അജി പുതിയാപറമ്പിലിനെ സസ്പെൻഡ് ചെയ്തുള്ള താമരശേരി അറിയിപ്പിൽ അദ്ദേഹം ഒളിവിൽപോയി എ ന്ന ആക്ഷേപവും പരാമർശവും വസ്തുതാപരമല്ലെന്നു കാണിച്ച് മുക്കം ഇടവകയിലെ വിശ്വാസികൾ രംഗത്ത്, രൂപതയുടെ ഭാഗത്തു നിന്നുണ്ടായത് അസത്യപ്രചാരണമാണെന്നും വിശ്വാസികൾക്ക് അവമതിപ്പുണ്ടാക്കിയ നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ട് മുക്കം ഇടവകയിലെ 300 പേർ ഒപ്പിട്ട പ്രതിഷേധക്കുറിപ്പ് താമരശ്ശേരി രൂപത ആസ്ഥാനത്ത് സമർപ്പിച്ചതായി പ്രതിഷേധക്കൂട്ടായ്മ പ്രതിനിധികൾ അറിയിച്ചു.

കഴിഞ്ഞ മേയ് 13വരെ ഫാ. അജി മുക്കം ഇടവകയിലാണ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് അദ്ദേഹത്തെ നൂറാംതോട് ഇടവകയിലേക്ക് മാറ്റിയെങ്കിലും ചുമതലയേറ്റില്ല. മേയ് 28-ന് താമരശ്ശേരി രൂപത ആസ്ഥാനത്തെത്തി ഇതിന് കാരണം ബോധിപ്പിക്കുകയും ബിഷപ്പ് അദേഹത്തിന് അവധി അനുവദിക്കുകയും ചെയ്തതാണ്. ഇതോ ടെ അദ്ദേഹം എറണാകുളത്തെ താമസസ്ഥലത്തേക്ക് തിരിച്ചുപോയി. തുടർന്ന് അദ്ദേഹം ശുശ്രൂഷ ദൗത്യം വിട്ട് പ്രവാചകദൗത്യം ഏറ്റെടുത്ത് പ്രഘോഷണ വഴിയിലായിരുന്നു.

മൂക്കം ഇടവകാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും രുപതാ ചാൻസലർ ഉൾപ്പെടെ അദ്ദേഹത്തെ സന്ദർശിച്ച് സൗഹൃദം പങ്ക് വച്ചിട്ടുള്ളതുമാണ് . മാത്രമല്ല സമൂഹ മാധ്യമങ്ങളിലും ഫാ അ ജി സജീവമാണ്. ഇത്തരത്തിലുള്ള വ്യക്തിയെകുറിച്ച് ” ഒളിവിൽ പോയ വൈദിക “നെ സസ്പെൻഡ് ചെയ്തു എന്നുള്ള പ്രയോഗവും ദൃശ്യ-പത്ര മാധ്യങ്ങളിലൂടെയുള്ള പ്രചാരണവും വിശ്വാസികൾക്ക് ദുഃ ഖവും അവമതിപ്പും ഉണ്ടാക്കിയെന്നും സംഭവം ദൂരവ്യാപക പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും അവർ വ്യക്തമാക്കി.
സസ്പെൻഷൻ നടപടിക്ക് മുമ്പായി ഫാ അജിക്ക് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം
നൽകിയില്ലെന്നും സമൂഹ മാധ്യമ ങ്ങളിലൂടെ അദ്ദേഹം നടത്തുന്ന ഇടപെടലുകൾ അസത്യമെന്ന് പറയാനോ ഏതെങ്കിലുമൊന്ന് ഖണ്ഡിക്കാനോ നാളിതുവരെ സഭക്ക് കഴിയാത്തതിനാൽ സമൂഹ മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടൽ അവമതിപ്പുണ്ടാക്കിന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും അവർ പറഞ്ഞു.

ഷിജി അഗസ്റ്റിൻ, ജോസ് മുണ്ടത്താനം, അഗസ്റ്റിൻ മണാശ്ശേരി , സിബി ജേക്കബ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close