localtop news

ക്ഷീര കര്‍ഷകരെ സംരക്ഷിക്കാന്‍ മില്‍മ എന്നും മുന്നില്‍: മന്ത്രി റിയാസ്

കോഴിക്കോട്: ലാഭത്തിനപ്പുറം ക്ഷീര കര്‍ഷകരെ സംരക്ഷിക്കുക എന്ന മനുഷ്യത്വപരമായ കാര്യങ്ങളാണ് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയ്യുന്നതെന്ന് പൊതു മരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി.എം.മുഹമ്മദ്് റിയാസ്.
കോവിഡ് ബാധിതരായ ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കുമായി മില്‍മ ഏര്‍പ്പെടുത്തിയ സഹായ പദ്ധതി ബേപ്പൂര്‍ നടുവട്ടത്തെ മില്‍മ എച്ച്ആര്‍ഡി സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയകാലത്തും കോവിഡ് കാലത്തും ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിച്ചവരായിരുന്നു ക്ഷീര കര്‍ഷകര്‍. അപ്പോളൊക്കെ അവര്‍ക്ക് താങ്ങും തണലുമായി നിന്ന് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ മില്‍മ ഒപ്പമുണ്ടായിരുന്നു. ഒരു സഹകരണ സംഘത്തിന്റെ സാമൂഹിക പ്രതിബന്ധതയാണ് ഇതുവഴി തെളിയിച്ചതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

മലബാര്‍ മേഖല യൂണിയനു കീഴില്‍ പാല്‍ നല്‍കുന്ന 2021 മെയ് ഒന്നിനുശേഷം കോവിഡ് ബാധിച്ച് ദുരിതം അനുഭവിക്കുന്ന എല്ലാ ക്ഷീര കര്‍ഷകര്‍ക്കും ക്ഷീര സംഘങ്ങളിലെ ജീവനക്കാര്‍ക്കും സഹായ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന മില്‍മ ഉത്പ്പന്നങ്ങള്‍ അടങ്ങിയ കിറ്റിന്റെ വിതരണവും മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ മില്‍മ ഉത്പാദിപ്പിച്ച രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഗോള്‍ഡണ്‍ മില്‍ക്കും മറ്റ് മില്‍മ ഉത്പ്പന്നങ്ങളും അടങ്ങിയ കിറ്റാണ് വിതരണം ചെയത്ത്.

ചടങ്ങില്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്്. മണി അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കൃഷ്ണ കുമാരി, കൗണ്‍സിലര്‍ കെ. രാജീവ്, കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ ഭരണ സമിതി അംഗങ്ങളായ നാരായണന്‍ പി.പി, അനിത പി പി, ഐഎന്‍ടിയുസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.പി. പത്മനാഭന്‍, ചെമ്പ്ര ചന്ദ്രശേഖരന്‍ (സിഐടിയു), മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതി അംഗങ്ങളായ
സുധാകരന്‍.കെ, ഗിരീഷ് കുമാര്‍ പി.ടി, സനോജ്.എസ്, എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ്ജുകുട്ടി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ ഭരണ സമിതി അംഗം ശ്രീനിവാസന്‍.പി സ്വാഗതവും മില്‍മ – മലബാര്‍ മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ പി. മുരളി നന്ദിയും പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close