മുഖ്യമന്ത്രിയുടെ വിരട്ടലൊന്നും വ്യാപാരികളോട് വേണ്ട, എന്ത് വന്നാലും നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍. ഇന്ന് വൈകുന്നേരം മൂന്നരക്ക് മുഖ്യമന്ത്രിയും വ്യാപാരികളുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ടി നസിറുദ്ദീന്റെ പ്രസ്താവന.
പ്രാദേശിക ടി പി ആര് പരിഗണിച്ച് നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ആഴ്ചയില്‍ അഞ്ച് ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.