KERALAlocaltop news

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസ് : കരിപ്പൂർ സംഘത്തിലെ രണ്ടു പേർ കൂടി പിടിയിൽ

കോഴിക്കോട് : കരിപ്പൂർ സ്വർണ്ണ കവർച്ചാ ശ്രമ കേസിൽ കരിപ്പൂർ എയർപോട്ട് കേന്ദ്രീകരിച്ച സംഘത്തിലെ മുഖ്യപ്രതി സജീമോന്റെ ഡ്രൈവറും സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ കണ്ണിയുമായ കരിപ്പൂർ സ്വദേശി അസ്കർ ബാബു, മറ്റൊരു സംഘാംഗംഅമീർ എന്നിവരെയാണ് കൊണ്ടോട്ടി DYSP K അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം കവർച്ചാ സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ചെയ്തു കൊടുത്തത് ഇവരാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഗൾഫിൽ നിന്നും സജിമോന് അയച്ചു കിട്ടിയ ഫോട്ടോ എയർപോർട്ടിനുള്ളിൽ നിലയുറപ്പിച്ച അമീറിന് സജിമോൻ ഫോർവേർഡ് ചെയ്യുകയും ഇറങ്ങിയാൽ അറിയിക്കണമെന്നും വസ്ത്രം മാറാൻ സാധ്യതയുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അറിയിച്ചപ്രകാരം കാര്യങ്ങൾ അപ്പപ്പോൾ സജിമോനെ അറിയിച്ചു കൊണ്ടിരുന്നു. ആ വിവരമാണ് സജിമോൻ ലൈവായി ഗൾഫിലേക്ക് അറിയിച്ചു കൊണ്ടിരുന്നത്. അർജുൻ ആയങ്കി എയർപോർട്ട് ൽ നിൽക്കുന്ന ഫോട്ടോയും അപ്രകാരം അയച്ചിരുന്നു .അത് പ്രകാരം മണിക്കൂറുകളോളം അർജുൻ ആയങ്കിയുടെ ചലനങ്ങൾ ഇയാൾ നിരീക്ഷിച്ചു വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ആയങ്കി കാറിൽ കയറി പോകുന്ന വിവരം അപ്പോൾ തന്നെ സജിമോനെ അറിയിച്ചതും ഇയാളാണ്. അതേ തുടർന്നാണ് മറ്റു സംഘംഗങ്ങൾ ആയങ്കിയെ പിൻതുടർന്നതും , അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതും. കരിപ്പൂർ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന അസ്കർ എയർ പോർട്ടിൽ നിന്നും കാരിയർമാരെ പുറത്തെത്തിച്ച് റിസീവർക്ക് കൈമാറുകയും, പലപ്പോഴും സ്വർണ്ണം സുരക്ഷിത സ്ഥലത്ത് എത്തിച്ച് കൊടുക്കാറുമുണ്ട്. അത്തരത്തിൽ കൊടുവള്ളി – താമരശ്ശേരി ഭാഗത്തുള്ള സ്വർണ്ണക്കടത്തുകാരുമായി ഇയാൾക്ക് നല്ല ബന്ധമുള്ളതായി പോലീസ് സംഗയി സംശയിക്കുന്നു. രാമനാട്ടുകര വെച്ച് സംഘത്തിൽ പെട്ട വാഹനം ആക്സിഡൻറായ വിവരമറിഞ്ഞ് ഗൾഫിൽ നിന്നുമുള്ള നിർദ്ദേശപ്രകാരം സംഭവസ്ഥലത്ത് സജിമോനോടൊപ്പം എത്തി വിവരങ്ങൾ ഗൾഫിലേക്ക് കൈമാറിയാണ് മടങ്ങിയത്. എയർപോർട്ടിന്റെ ഉള്ളിൽ നിന്നും ഉദ്യോഗസ്ഥ തലത്തിൽ സഹായം ലഭിക്കുന്ന ‘സെറ്റിങ്ങ് സ് ‘നടക്കാറുണ്ടെന്നും ഇയാൾ പോലീസിനോട്പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥന്മാരെ കുറിച്ച് പോലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ ഈ കേസിൽ 23പേർ അറസ്റ്റിലായിസംഭവത്തിൽ ഉൾപ്പെട്ട ടിപ്പർ ലോറിയടക്കം 12 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ റിമാൻ്റ് ചെയ്തു.മലപ്പുറം ജില്ലാ പോ’ലീസ് മേധാവി സുജിത്ത് ദാസ്  ൻ്റ നേതൃത്വത്തിൽ കൊണ്ടോട്ടി DyടP അഷറഫ്
പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്,P സഞ്ജീവ് ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.V.K ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,si മാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close