കോഴിക്കോട്:പുതിയ അധ്യയന വർഷത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും ചേവായൂർ നെച്ചോളി താഴം ഗംഗാധരൻ നായരുടെ മകൾ അനഘയുടെ വീട്ടിൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ലായിരുന്നു. മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അനഘ. വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം മനസ്സിലാക്കുന്നതിനായുള്ള ഗൃഹ സന്ദർശന വേളയിലാണ് അധ്യാപകർ അനഘയുടെ പ്രയാസം തിരിച്ചറിഞ്ഞത്. വിഷയം സ്കൂൾ ഹെഡ് മാസ്റ്ററുടേയും പിടി എ പ്രസിഡണ്ടിന്റെയും ശ്രദ്ധയിൽ പെടുത്തിയപ്പോൾ വാർഡ് മെമ്പർ സുജാത കൂടത്തിങ്കലിന്റെ സാന്നിധ്യത്തിൽ വീട് സന്ദർശിക്കുകയും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടുകയുണ്ടായി. ഓൺലൈൻ പഠനം നഷ്ടമാവുന്ന കുട്ടിയുടെ വിഷമം കണ്ടറിഞ്ഞ് കെ.എസ് ഇ.ബി. പൊറ്റമ്മൽ സെക്ഷൻ ഉദ്യോഗസ്ഥർ വീട്ടിൽ വൈദ്യുതി കണക്ഷൻ സംബന്ധിച്ച വന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഇന്ന് അനഘയുടെ വീട്ടിൽ വൈദ്യുതി എത്തിച്ചു. അനഘയുടേയും കുടുംബത്തിന്റേയും സന്തോഷം പങ്കിടാൻ പി ടി എ പ്രസിഡണ്ട് Corporation councillor മായ അഡ്വ. സി എം ജംഷീറും, ഹെഡ് മാസ്റ്റർ ഡോ. എൻ പ്രമോദും,വാർഡ് മെമ്പർ സുജാത കൂടത്തിങ്കലും , സ്റ്റാഫ് സിക്രട്ടറി ഷീല ജോസഫും ക്ലാസ് ടീച്ചർ ഷീന.സി.എ ലും പി.ടി.എ. വൈസ് പ്രസിഡണ്ട് ഷാജിയും. അംഗം. ഷീജ ടീച്ചറും മറ്റ് അധ്യാപകരും പിടി എ അംഗങ്ങളുമെല്ലാം വീട്ടിൽ എത്തിയിരുന്നു. സ്കൂളിന്റെയും പി.ടി.എ യുടെ വകയായി അനഘക്ക് സ്മാർട്ട് ടി.വി. പഠനാവശ്യത്തിനായി സമ്മാനിക്കുകയും ചെയ്തു.