കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ ശാസ്ത്ര ബോധവും പുരോഗമന ചിന്താഗതിയും വളര്‍ത്തുന്നതിന് വേണ്ടി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല മെഗാ ശാസ്ത്ര ക്വിസ് മത്സരം ‘ചാന്ദ്രയാന്‍ 2021’ ചാന്ദ്ര ദിനത്തില്‍ കോഴിക്കോട് പ്ലാനറ്റേറിയത്തില്‍ വെച്ച് നടന്നു.
250 മേഖല മത്സരങ്ങളും ,17 ബ്ലോക്ക് തല മത്സരങ്ങളും പൂര്‍ത്തിയാക്കി,ബ്ലോക്ക് തല മത്സരത്തിലെ വിജയികളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്.
പ്ലാനറ്റോറിയം ക്യുറേറ്റര്‍& കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.മനാഷ് ബാഗ് ചി മത്സരം ഉദ്ഘാടനം ചെയ്തു.തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സമ്മാന വിതരണം നടത്തി. ഡോ.നിതീഷ് ടി.ജേക്കബ് ക്വിസ് മാസ്റ്റര്‍ ആയിരുന്നു.
മത്സരത്തിൽ ഫറൂഖ് ബ്ലോക്കിൽ നിന്നുള്ള ലാഷിൻ അലി ഒന്നാം സ്ഥാനവും നരിക്കുനി ബ്ലോക്കിൽ നിന്നുള്ള കാവ്യ പി ഭാസ്ക്കരൻ രണ്ടാം സ്ഥാനവും നേടി.
ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി വി.വസീഫ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് എല്‍.ജി.ലിജീഷ് അദ്ധ്യക്ഷത വഹിച്ചു.പി.സി.ഷൈജു,പി.കെ.അജീഷ്,ടി.കെ.സുമേഷ്,എം.വി.നീതു തുടങ്ങിയവര്‍ പങ്കെടുത്തു.