കോഴിക്കോട്: റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റിയും വോയ് ഓഫ് കാലിക്കറ്റും സംയുക്തമായി എം.പി വീരേന്ദ്രകുമാറിൻ്റെ 85-ാം ജന്മദിനത്തോടനുബന്ധിച്ച് ‘വീരേന്ദ്രം’ ദൃശ്യാവിഷ്കാര സ്മരണാഞ്ജലി അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പത്നി ഉഷ വീരേന്ദ്രകുമാർ പ്രകാശനം ചെയ്തു. വസതിയിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡൻ്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.”വീരെന്ദ്രം” സ്മരണാഞ്ജലി ഗാന രചന പി. കെ. ഗോപി സംഗീതം ഹരികുമാർ ഹരേറാം, ആലാപനം പി. കെ. സുനിൽകുമാർ, ഡോപ്പ് &എഡിറ്റിംഗ് അർഷാദ് അബ്ദു എന്നിവരാണ്. വീരേന്ദ്രകുമാറിന്റെ രാഷ്ട്രിയ സാമൂഹിക സാഹിത്യ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ദൃശ്യവിഷ്‌കാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
റോട്ടറി ക്ലബ് 3204 ഡിസ്ട്രിക്ക് ഗവർണർ ഡോ.രാജേഷ് സുഭാഷ് ബ്രോഷർ പ്രകാശനം ചെയ്തു.
വോയ്സ് ഓഫ് കാലിക്കറ്റ് സെക്രട്ടറി പി.കെ സുനിൽ കുമാർ സ്വാഗതവും സംഗീത സംവിധായകൻ ഹരികുമാർ ഹരേ റാം നന്ദിയും പറഞ്ഞു.