KERALAlocaltop news

പള്ളിയിൽനിന്നും മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ

 

കോഴിക്കോട് :കഴിഞ്ഞ രണ്ടു ദിവസം മുൻപ് പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നമസ്കരി ക്കാൻ കയറിയ യുവാവിൻ്റെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം നടത്തിയ കോഴിക്കോട് കാരന്തൂർ സ്വദേശി ജാവേദ്ഖാനെ(20 വയസ്) സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവും ചേർന്ന് പിടികൂടി.

കിനാലൂർ സ്വദേശിയായ വ്യക്തിയുടെ ടാബും, ലാപ്ടോപ്പും മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗായതിനാൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുക യും ചെയ്തു. തുടർന്ന് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് മോഷണം നടന്നതിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലൂടെയാ ണ് രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടിയത്.

മോഷ്ടിച്ച ടാബ് പ്രതി പന്ത്രണ്ടായിരം രൂപക്ക് വിൽപ്പന നടത്തിയ ശേഷം മൊബൈൽ ഫോണും, വാച്ചും,കൂളിംഗ് ഗ്ലാസും മറ്റും വാങ്ങിയിരുന്നു.ലാപ്പ്ടോപ്പ് വിൽപ്പന നടത്താൻ സാധിക്കാത്തതിനാൽ പ്രതി താമസിക്കുന്ന ചേവായൂർ ത്വക്ക് രോഗാസ്പത്രിക്ക് സമീപത്തുള്ള ഉദയം ഹോമിന്റെ കോമ്പൗണ്ടിൽ കുറ്റികാട്ടിലൊളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു.ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട പ്രതി ചിൽഡ്രൻസ് ഹോമിലാണ് വളർന്നത്.പണക്കാരെപ്പോലെ ജീവിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് കളവിലേക്ക് തിരിയുന്നത്. ഇതിനുമുൻപും നിരവധി കളവുകൾ ചെയ്തിട്ടുണ്ടങ്കിലും ആളുകൾ പിടി കൂടുകയും എല്ലാം ഒത്തു തീർപ്പാക്കുക യുമായിരുന്നു.പ്രതിക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,രാകേഷ് ചൈതന്യം,എ.കെ അർജ്ജുൻ മെഡിക്കൽ കോളേജ് പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ ഹരികൃഷ്ണൻ, ശ്രീജയൻ, സിപിഒ ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close