KERALAlocaltop news

മിഠായിത്തെരുവിൽ വ്യാപാരിയെ വധിക്കാൻ ശ്രമിച്ച സംഭവം:ആറു പേർ അറസ്റ്റിൽ

 

കോഴിക്കോട് :കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരിയെ കച്ചവടത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി അക്ബർ ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും ചേർന്ന് പിടികൂടി.
ഇരിങ്ങലൂർ സ്വദേശി അർഷാദ് ബാബു (41) നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുൽ ഹമീദ്(40) കിണാശ്ശേരി വാകേരിപറമ്പ് റാഷിദ് (46) കിണാശ്ശേരി ചെരണം കുളം പറമ്പ് അബ്ദുൾ മനാഫ് (42) മാത്തോട്ടം വാഴച്ചാൽ വയൽ അബദുൾ അസീസ് (38) എന്നിവരാണ് പിടിയിലായത്. കുറച്ച് ദിവസങ്ങൾക്ക് മുൻപേ മാത്തോട്ടം സ്വദേശി ഫൈസലിനെ പിടികൂടിയിരുന്നു.

14.11.2022 തിയ്യതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വ്യാപാരതർക്കത്തെ തുടർന്ന് ടൗൺ സ്റ്റേഷനിൽ പരാതി നൽകി വരികയായിരുന്ന പരാതിക്കാരനെ അർഷാദ്ബാബു വിന്റെ നേതൃത്വത്തിലുളള സംഘം മർദ്ദിക്കുകയും ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ പരാതിക്കാരനെ ബീച്ച് ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുണ്ടായി.പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് കേസെടുത്ത് ടൗൺ പോലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് അന്വേഷണം നടത്തുന്നതിനിടയിൽ പ്രതികൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം രഹസ്യ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു.

*ഒരു മാസത്തോളമായി കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്.പോലീസ് പിടി കൂടുമെന്ന് ഭയന്ന് പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങാതെയും മൊബൈൽ ഫോൺ ഒഴിവാക്കിയും കഴിഞ്ഞ പ്രതികൾ പോലീസിനെ കബളിപ്പിക്കാൻ വക്കീലിന്റെ നിർദ്ദേശപ്രകാരം സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങാറില്ലായിരുന്നു.സംഭവശേഷം സ്വസ്ഥമായി ഉറങ്ങാൻ സാധിച്ചില്ലെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു.റോഡരികിലും,ചെറിയ ചെറിയ റൂമുകളിലും സ്വന്തമായി ഭക്ഷണം പാകം ചെയ്തും മറ്റും പല സ്ഥലങ്ങളിലും മാറി മാറി താമസിച്ച് കേരളാ തമിഴ്നാട് ബോർഡറിൽ ആനക്കട്ടി എന്ന സ്ഥലത്ത് വനപ്രദേശത്ത് ഒളിവിൽ കഴിയുന്നെന്ന് പോലീസ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ’ പ്രത്യേക അന്വേഷണ സംഘം വന മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും ആനയിറങ്ങുന്ന പ്രദേശമായതിനാൽ രാത്രി തിരച്ചിൽ നിർത്തിയ അന്വേഷണ സംഘം പിറ്റേന്ന് അന്വേഷണം തുടർന്നെങ്കിലും പ്രതികൾ വീണ്ടും ഈറോഡ് ഭാഗത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് പിന്തുടർന്ന് 40 കിലോമീറ്റോളം പിൻതുടർന്ന് കോയമ്പത്തൂരിൽ നിന്നും ഈറോഡിലേക്ക് പോകുന്ന വഴിയെ ശരവണപ്പെട്ടി എന്ന സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞു സാഹസികമായി പിടികൂടുകയാണുണ്ടായത്.*

അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാദിൽകുന്നുമ്മൽ, ശ്രീജിത്ത്പടിയാത്ത്,ഷഹീർ പെരുമണ്ണ,സിപിഒമാരായ സുമേഷ്ആറോളി, രാകേഷ് ചൈതന്യം,അർജുൻ എ.കെ, ടൗൺ സ്റ്റേഷൻ എ.എസ് ഐമാരായ ഷബീർ, രാജൻ, സുനിത സീനിയർ സിപിഒ സജേഷ് കുമാർ.പി,രമേശൻ,സി പി ഒ അനൂജ്.എ, വനിത സിപിഒ സുജന എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close