കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കോഴിക്കോട് പ്രൊജക്ടില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ‘യംഗ് ഇന്ത്യ’ എന്ന പേരില്‍ റെഡ്‌മെയ്ഡ് ഷര്‍ട്ട് പുറത്തിറക്കി. ജില്ലയില്‍ ഖാദി ബോര്‍ഡ് നേരിട്ട് നടത്തുന്നതും ഖാദി നെയ്ത്ത് കേന്ദ്രങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്നതുമായ കോട്ടണ്‍, മനില ഇനങ്ങളിലുള്ള ഖാദി തുണികള്‍ ഉപയോഗിച്ച് ജില്ലയിലെ ഉപഭോക്താക്കളുടെ അഭിരുചിക്കിണങ്ങും വിധം പ്രത്യേകമായി തയ്‌ച്ചെടുത്തവയാണ് ‘യംഗ് ഇന്ത്യ’ ഷര്‍ട്ടുകള്‍. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി ഷര്‍ട്ടിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു.
ചടങ്ങില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ കെ.ഷിബി, അസി. രജിസ്ട്രാര്‍ കെ.ജിഷ, ഗ്രാമ വ്യവസായ ഓഫീസര്‍ വിനോദ് കരിമാനി, ജൂനിയര്‍ സൂപ്രണ്ട് വി.വി.രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
ഓണം പ്രമാണിച്ച് ജില്ലയില്‍ ഖാദിഗ്രാമ വ്യവസായ ഓഫീസിനു കീഴിലുള്ള ഭവനുകള്‍ വഴി വില്‍പ്പന നടത്തുന്ന ഖാദി ഓണം കിറ്റുകളിൽ 5001 രൂപയുടെ കിറ്റ് 40 ശതമാനം ഡിസ്‌കൗണ്ടില്‍ 2,999 രൂപക്കാണ് നല്‍കുന്നത്. ജില്ലയിലെ ഖാദി തൊഴിലാളികളുടെ കരവിരുതില്‍ നെയ്‌തെടുത്ത ഉല്‍പ്പന്നങ്ങളാന്ന് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.