KERALA
ചന്ദ്രിക തൊഴിലാളികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവന, പി എം എ സലാമിനെതിരെ പ്രതിഷേധം
കോഴിക്കോട്: തൊഴിലാളികളാണ് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ മുഖ്യ ശത്രുക്കള്‍ എന്ന് ഒരു സ്വകാര്യ ചാനലിലെ പ്രസ് മീറ്റില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി എം എ സലാം നടത്തിയ പ്രസ്താവനയില്‍ ചന്ദ്രിക ജീവനക്കാരുടെ കോ ഓര്‍ഡിനേഷന്‍ യോഗം പ്രതിഷേധിച്ചു.
തൊഴിലാളികള്‍ അവരുടെ ന്യായമായ അവകാശങ്ങള്‍ക്കും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള തൊഴിലാളികളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന് ചന്ദ്രികയില്‍ ചേര്‍ന്ന കെ യു ഡബ്ല്യു ജെ- കെ എന്‍ ഇ എഫ് സംയുക്ത കോ ഓര്‍ഡിനേഷന്‍ ജനറല്‍ ബോഡി യോഗം അറിയിച്ചു.