ഫറോക്ക്: ദിനചര്യയിൽ പൊതുജനസേവനം ഉൾകൊള്ളിച്ച ഒരാളുണ്ട് ഫറോക്ക് ചെനപ്പറമ്പിൽ മനഴി പ്രഭാകരൻ.രാവിലെ ആറു മണിക്ക് തുടങ്ങി ഏഴ് മണിയോടുകൂടി അവസാനിപ്പിക്കുന്ന പ്രഭാകരേട്ടന്റെ വ്യായമത്തോടൊപ്പം പൊതുജനസേവനംകൂടിനടക്കും, രണ്ടും മൂപ്പര് ഒന്നിച്ചാണ് ചെയ്യുന്നത്.ഈ പറഞ്ഞ സമയത്തിനുള്ളിൽ ചെനപ്പറമ്പ് കിളിയൻകണ്ടി റോഡിന്റെ അര കിലോമീറ്റർ ദൂരം അടിച്ച് വാരി വൃത്തിയാക്കിയെടുക്കും. പത്ത് വർഷത്തിലേറെയായി പ്രഭാകരേട്ടൻ ഈ നല്ല കാര്യം ചെയ്യാൻ തുടങ്ങിയിട്ട്.മഴയും, വെയിലും ഒന്നും പ്രഭാകരേട്ടന് പ്രശ്നമല്ല.പ്രഭാകരേട്ടൻ റോഡ് വൃത്തിയാക്കി വീട്ടിലെത്തിയതിന് ശേഷമാണ് നാട്ടുകരിൽ അധികം ആളുകളും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി റോഡിലേക്ക് ഇറങ്ങുന്നത് അതുകൊണ്ട് തന്നെ പ്രഭാകരേട്ടന്റെ സേവനത്തെ ക്കുറിച്ച് പലർക്കും അറിയില്ലന്നതാണ് സത്യം
അറുപത് വയസ്സ് പ്രായമുള്ള പ്രഭാകരേട്ടൻ തുണിത്തരങ്ങൾ വിറ്റാണ് ഉപജീവനം നടത്തുന്നത്.