കൂടത്തായ്: താമരശേരി കൂടത്തായിക്ക് സമീപം ചുടലമുക്കിനടുത്ത റോഡരികിലെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 97 ഗ്യാസ് സിലണ്ടറുകള്‍ താമരശേരി പോലീസ് പിടിച്ചെടുത്തു. കളത്തിങ്ങല്‍ മുസ്തഫ(32) യുടെ വീട്ടില്‍ നിന്നുമാണ് സിലണ്ടറുകള്‍ പിടികൂടിയത്. ഇയളെ അവശ്യ സാധന നിയമ പ്രകാരം അറസ്റ്റ് ചെയ്തു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഐ എം . പ്രജീഷിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ലൈസന്‍സോ അനുമതിയോ ഇല്ലാതെ സൂക്ഷിച്ച പാചകവാതക സിലിണ്ടറുകള്‍ കണ്ടെടുത്തത്. ഗാര്ഹികാവശ്യത്തിനുള്ളതും വാണിജ്യാവശ്യത്തിനുള്ളതുമായ വിവിധ കമ്പനികളുടെ പാചകവാതക സിലിണ്ടറുകളില്‍ ഇന്ധനം നിറച്ചതും കാലിയായവയും ഉള്‍പ്പെടും. ഇതോടൊപ്പം സിലിണ്ടറുകള്‍ കയറ്റിക്കൊണ്ടുപോവാന്‍ ഉപയോഗിക്കുന്ന രണ്ട് പിക്കപ്പ് വാനുകളും പാചകവാതകം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന റീഫില്ലിങ് ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. സിലണ്ടറുകള്‍ പോലീസ് സ്റ്റേഷനിലേക്ക് മറ്റി.