EDUCATIONKERALAlocaltop news

നീതി നിഷേധത്തിനെതിരെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രക്ഷോഭം തുടങ്ങി

കോഴിക്കോട് : കേരളത്തിലെ നാലായിരത്തിലധികം വരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അൺ എയ്ഡഡ് സ്കൂളുകളുടെ സമരത്തിന് തുടക്കം.
പ്രൈവെറ്റ് സ്കൂൾ മാനേജ്‍മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ മുപ്പത് ശതമാനത്തിലധികം കുട്ടികൾക്ക് സേവനം ലഭ്യമാക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേയ്ക്ക് നയിക്കുന്ന തീരുമാനങ്ങൾ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്തു.
സർക്കാരിൽ നിന്ന് ഒരു തരത്തിലുള്ള സഹായവും ലഭിക്കാതെ പ്രവർത്തിക്കുന്ന, ഒന്നേമുക്കാൽ ലക്ഷത്തിലധികം അഭ്യസ്ഥവിദ്യരായ അധ്യാപക- ഇതര ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതിലേയ്ക്കെത്തിക്കുന്ന സമീപനങ്ങൾക്കെതിരെ സർവ്വരേയും അണിനിരത്തി പ്രതിരോധിക്കുമെന്ന്
നിസാർ ഒളവണ്ണ മുന്നറിയിപ്പ് നൽകി. സ്കൂൾ വിടുതൽ സർട്ടിഫിക്കേറ്റ് നൽകാൻ ഫീസ് കുടിശിക നൽകേണ്ടതില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അനീതിയാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ ഏറിയ പങ്കും വഹിക്കുന്ന അൺ എയ്ഡഡ് മേഖലെ തഴഞ്ഞു ഈ രംഗത്ത് നിയമനിർമ്മാണം നടത്താനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. സമരസംഗമം ആവശ്യപ്പെട്ടു. ട്രഷറർ ശശിധരൻ മേനക്കണ്ടി അദ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി കെ മുരളീധരമേനോൻ, സുബൈദ ടീച്ചർ, എം കെ അബ്ദുൽ മജീദ്, പ്രിയ ഗോപികൃഷ്ണൻ, ബുഷ്‌റ അഷ്‌റഫ്‌, ഫൈസൽ പിലാച്ചേരി പ്രസംഗിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close