KERALAlocaltop news

എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസിലെ ചിലരും ചേർന്നുള്ള മാസ്റ്റർ പ്ലാൻ: മന്ത്രി മുഹമ്മദ് റിയാസ്

 

കോഴിക്കോട് :

കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചത് മുതൽ ബിജെപിയും കോൺഗ്രസിലെ ചിലരും ചേർന്ന് അതിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും ചേർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇടതുപക്ഷ ബദൽ ഉയർത്തുന്ന എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്‌ഷ്യം ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്.
ആദ്യമായി തുടർ പ്രതിപക്ഷമായ ചില കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ബിജെപിക്കൊപ്പം ചേരുകയാണ്. അവർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപി ആഗ്രഹിക്കുന്ന പണി നടപ്പിലാക്കാൻ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളും അവരുടെകൂടെ കൂടുകയാണ്. ഒരു മാസ്റ്റർ പ്ലാൻ ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി എന്തിനെയും എതിർക്കുന്നു. വികസന പ്രവർത്തനങ്ങളെയും ജനക്ഷേമ പ്രവർത്തങ്ങളെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാപ്പാക്കാനുള്ള നടപടികളെയും പ്രതിപക്ഷം ചാടിവീണു എതിർക്കുകയാണ്. എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട ദുരന്ത സംഭവങ്ങളെപോലും രാഷ്ട്രീയവൽക്കരിക്കുമായാണ്. ഇതെല്ലം ജനങ്ങൾ കൃത്യമായി മനസിലാക്കുന്നുണ്ട്.

കഴിഞ്ഞ ഏഴു വർഷമായി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലയിൽ കേരളത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സർക്കാരിന്റെ നയം കൃത്യമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള യൂണിഫോമും പാഠപുസ്തകങ്ങളും നേരത്തെ എത്തിച്ചു. ഇത് ഇടതുപക്ഷ ബദൽ ആണ്. ജനങ്ങളെ വർഗീയതയുടെ പേരിൽ വേർതിരിക്കുകയല്ല, മറിച്ച് ഇത്തരം കാര്യങ്ങൾ ആണ് ചെയ്യേണ്ടത്. ഇത് രാജ്യത്തിനാകെ മാതൃകയാണ്. ഇടതുപക്ഷ ബദൽ ആണ് ശരി എന്ന് ബോധ്യമാകുന്ന തരത്തിൽ ആണ് വിദ്യാഭ്യാസ വകുപ്പ് ഇടപെടുന്നത്. [

പൊതുജന ആരോഗ്യ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതിന് നിരവധി അംഗീകാരങ്ങൾ കഴിഞ്ഞ ഏഴുവർഷമായി കേരളം നേടി. അതുകൊണ്ടുതന്നെ ഇടതുപക്ഷ ബദലിനെ കേന്ദ്രസർക്കാരും ബിജെപി ദേശീയ നേതൃത്വവും ഭയക്കുന്നു. ഇടതുപക്ഷം രാജ്യത്താകെ പടർന്നു പന്തലിച്ചു നിൽക്കുകയല്ലെങ്കിൽപോലും കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന ബദൽ നയങ്ങൾ എന്താണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തിയാൽ അത് ബിജെപിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരെപോലും ബിജെപിക്ക് എതിരാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close