KERALAlocaltop news

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ് : തെളിവെടുപ്പ് നടത്തി

* മുഖ്യപ്രതി കൊടുവള്ളി സൂഫിയാൻ്റെ സഹോദരൻ ജസീറിനെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്

*
കൊണ്ടോട്ടി:
കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസിൽകൊടുവള്ളി കവർച്ചാ സംഘത്തിൽപെട്ട നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കഴിഞ്ഞ ആഴ്ച വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ബെൽഗാമിൽ നിന്നു മാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാളൊടൊപ്പം കൂപ്രസിദ്ധ കൊട്ടേഷൻ സംഘത്തലവൻ പെരുച്ചാഴി ആപ്പു, സലിം എന്നിവരേയും പിടികൂടിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. കൊടുവള്ളി കേന്ദ്രീകരിച്ച്` സ്വർണവും കുഴൽ പണവും കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ഇങ്ങനെ കടത്തുന്ന സ്വർണ്ണം ഇവരുടെ സംഘത്തിന് തന്നെ ഒറ്റിക്കൊടുത്ത് കവർച്ചചെയ്യുന്ന രീതിയും ഇവർക്കുണ്ട്. .നിയമപരമല്ലാതെ ചെയ്യുന്ന പ്രവർത്തി ആയതിനാൽ പരാതി നൽകാൻ യഥാർത്ഥ ഉടമകൾ മടിക്കും. ഇവർ ഇത്ര വളരാൻ കാരണം അതാണ് .നാട്ടിൽ കൂലിപ്പണിയുമായി നടന്ന സൂഫിയാൻ ബ്രദേഴ്സിൻ്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. സഹോദരിയുടേയും, പിതാവിൻ്റേയും മറ്റു ബന്ധുക്കളുടേയും പേരിൽ ആടംബര വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ ഇവർ വേടിച്ചിട്ടുണ്ട്. കൂടാതെ ഇവർ വയനാട് കേന്ദ്രീകരിച്ച് അനധികൃതമായി സ്ഥലങ്ങളും റിസോർട്ടുകളും വേടിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണ്.കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 5 പേർ മരിക്കാനിടയായ സംബവത്തിൽ ജസീറും ആപ്പുവു മടക്കം വന്ന വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനമാണ് അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ തൊട്ടുപിറകിലായി ഉണ്ടായിരുന്നത് . CCTV പരിശോധിച്ചതിൽ 2 വാഹനങ്ങളും അമിത വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ സൂഫിയാന ടക്കം 3സഹോദരങ്ങളും പിടിയിലായിട്ടും ഇവരുടെ പിതാവിൻ്റെ പേരിലുള്ള വാഹനം നോട്ടീസ് നൽകിയിട്ടും അന്വോഷണ ഉദ്യോഗസ്ഥൻ്റ മുൻപിൽ ഹാജരാക്കത്തതിൽ ദുരൂഹതയുണ്ട്. സംഭവദിവസം എയർപോർട്ട് പരിസരത്ത് വച്ച് അർജുൻ ആയങ്കി വന്ന വാഹനത്തെ തടഞ്ഞ് വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞത് ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇയാളുടെ പല ഗുണ്ടാ ഓപ്പറേഷനുകൾക്കും ലൈസൻസില്ലാത്ത തോക്കുകൾ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവദിവസം അർജുൻ ആയങ്കിയെ അപായപ്പെടുത്താൻ എത്തിയത് ലൈസൻസില്ലാത്ത തോക്കു മായാണെന്ന് പോലീസ് സംശയിക്കുന്നു. തോക്ക് കണ്ടെത്തുന്നതിനും കൃത്യത്തിൽ ഉൾപ്പെട്ട വാഹനം കണ്ടെത്തുന്നതിനും ഇയാളുടെ ഭാര്യ വീട്ടിലും മറ്റു വിവിധ കേന്ദ്രങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പി കെ അഷ്റഫിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ആയിരുന്നു തെളിവെടുപ്പിനെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close