HealthKERALAlocaltop news

കോവിഡ് സംശയങ്ങള്‍ തീര്‍ക്കാന്‍ ഡോക്ടേർസ് ഡെസ്‌ക്ക് ആരംഭിച്ചു

കോഴിക്കോട്: കോവിഡ് പോസിറ്റീവ് ആയോ അല്ലാതെയോ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ നിര്‍ദേശങ്ങളും വൈകാരികപിന്തുണയും നല്‍കുന്നതിന് മിഷന്‍ ബെറ്റര്‍ ടുമോറോ- നന്‍മ ഡോക്ടേർസ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. വിവിധ സ്‌പെഷ്യാലിറ്റികളില്‍ നിന്നായി നൂറോളം പ്രഗത്ഭ ഡോക്ടര്‍മാരും സൈക്കോളജിസ്റ്റുകളും സന്നദ്ധസേവകരായി എം.ബി.ടി.-നന്മ ഡോക്ടേർസ് ഡെസ്‌കിന്റെ കൂടെയുണ്ട്. കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ സ്ഥാപക ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍, മിഷന്‍ ബെറ്റര്‍ ടുമോറോയുടെ ട്രസ്റ്റിയും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ.മുജീബ്‌റഹ്മാന്‍ എന്നിവരാണ് എം.ബി.ടി.-നന്മ ഡോക്ടേർസ് ഡെസ്‌കിന് നേതൃത്വം നല്‍കുന്നത്.
ഡോക്ടേർസ് ഡെസ്‌കിന്റെ സഹായം തേടാന്‍ 8943270000, 8943160000 എന്നീ നമ്പറുകളിലേക്ക് വിളിക്കാം. വിളിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ പരിഹാരം നിര്‍ദ്ദേശിക്കും. രോഗികളുടെ വൈകാരിക പ്രശ്‌നങ്ങളിലും വിദഗ്ധസഹായം ഉറപ്പാക്കും. ഈ സേവനം ആഴ്ചയില്‍ എല്ലാദിവസവും രാവിലെ 9 മണിമുതല്‍ 6 മണിവരെ ലഭ്യമാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ആബാസോഫ്റ്റ് എന്ന കമ്പനിയാണ് ഡോക്ടേർസ് ഡെസ്‌കിന് വേണ്ട സാങ്കേതികസഹായം നല്‍കുന്നത്.
2006 മുതല്‍ കേരളത്തില്‍ വിവിധ സാമൂഹികപദ്ധതികള്‍ വിജയകരമായി ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്ന സംരംഭമാണ് മിഷന്‍ ബെറ്റര്‍ ടുമോറോ (എം.ബി.ടി.)-നന്മ. പോലീസ് ഐ.ജി. പി. വിജയന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.

എം.ബി.ടി. നന്മ-ഡോക്ടേര്‍സ് ഡെസ്‌ക് 8943270000, 8943160000
എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ 6 മണിവരെ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close