കോഴിക്കോട്: നിർദിഷ്ട അർദ്ധ അതിവേഗ പാതയുടെ പ്രവർത്തനവും ആയി സർക്കാർ മുന്നോട്ട് പോയാൽ അത് കേരളത്തിന്റെ സർവ്വ മേഖലയെയും തകർക്കുമെന്ന് നടക്കാവ് കെ. റെയിൽ വിരുദ്ധ സമിതിയുടെ കൺവെൻഷൻ അഭിപ്രായപെട്ടു. കൺവെൻഷൻ ജില്ലാ കൺവീനർ രാമചന്ദ്രൻ വരപ്പുറത് ഉത്ഘാടനം ചെയ്തു. നിഗൂഢതകൾ മാത്രം നിറഞ്ഞ സിൽവർലൈൻ പദ്ധതിയുടെ എന്തു സർവ്വേ നടപടികളും എന്തു വിലകൊടുത്തും തടയാണമെന്ന് സംസ്ഥാന കൺവീനർ പിഎം ശ്രീകുമാർ മുന്നറിയിപ്പ് നൽകി. കെ. റെയിലിനുവേണ്ടി ഭൂമി നഷ്ടപെടുന്നവരേക്കാൾ ദുരിതം ഇതിന്റെ രണ്ടു ഭാഗങ്ങളിലും അവശേഷിക്കുന്നവർക്കാണ് കൂടുതൽ ദുരന്തം വരികയെന്നു സമിതിയുടെ കൺവീനർ ഷീജ ആലിക്കൽ പറഞ്ഞു. ജനകീയ സമരത്തിലൂടെ മാത്രമേ ഈ പദ്ധതിയെ കേട്ടുകെട്ടിക്കാൻ കഴിയുമെന്ന് സമിതിയുടെ ചെയർമാൻ സലീഷ് അഭിപ്രായപെട്ടു.സമിതി വൈസ് ചെയർമാൻ സുധീഷ് സ്വാഗതം പറഞ്ഞു.സമിതിയുടെ ജോയിന്റ് കൺവീനർ ബിജിത്ത് ചെറോട്ട് നന്ദി പ്രസംഗം നടത്തിയ കൺവെൻഷന് സുനിൽ, ജഗദീഷ്, ലീഗിൻ സുന്ദർ എന്നിവർ നേതൃത്വം നൽകി.