KERALAlocaltop news

വ്യാജ, അസത്യ വാർത്തകളുടേയും പണം നൽകിയുള്ള വാർത്തകളുടേയും കാലം: സ്പീക്കർ

കോഴിക്കോട്:വ്യാജവാർത്തകളുടേയും അസത്യ വാർത്തകളുടേയും പണം നൽകിയുള്ള വാർത്തകളുടേയും ധാരാളിത്ത കാലത്താണ് നാം ജീവിക്കുന്നതെന്ന് കേരള നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്. ഭരണകൂടത്തിൻ്റേയും മൂലധന ശക്തികളുടേയും സുഖശയ്യയിലാണ് ഭൂരിപക്ഷം മാധ്യമങ്ങളെന്നും, വാർത്തകൾ വിൽപനച്ചരക്കായി മാറിയെന്നും സ്പീക്കർ ആരോപിച്ചു.
എൻ. രാജേഷ് സ്മാരക ട്രസ്റ്റിൻ്റെ
മാധ്യമ പ്രവർത്തകൻ എൻ. രാജേഷ് അനുസ്മരണ ചടങ്ങിൽ മാധ്യമം, സമൂഹമാധ്യമം, അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമ സ്ഥാപനങ്ങൾ വ്യവസായമായതോടെ
വാർത്തകൾ വിൽപ്പന ച്ചരക്കായി. ഇവിടെ ലാഭം മാത്രമാണ് ലക്ഷ്യം.
സത്യം മാത്രം പറഞ്ഞാൽ ലാഭം കിട്ടാതെയാകുമ്പോൾ അസത്യവും പ്രചരിപ്പിക്കും. എല്ലാ ദുരന്തങ്ങളെയും ദുരിതങ്ങളെയും ഹിംസകളെയും ദൃശ്യ പൊലിമയുളള ആസ്വാദന ചരക്കാക്കി മാറ്റുകയാണ് മാധ്യമങ്ങൾ.
അവാസ്തവ പ്രചരണം വളരെ ശക്തമായി നടക്കുന്ന കാലമാണിത്. ഇതിൽ സാമ്പ്രദായിക മാധ്യമങ്ങളും നവ മാധ്യമങ്ങളുമുണ്ട്.
മാധ്യമങ്ങളെ നിരീക്ഷിക്കുകയും വിമർശിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും സ്പീക്കർ. ജനാധിപത്യമെന്നാൽ സ്വാതന്ത്ര്യമാണ്. ഇത് രണ്ടു മില്ലാത്ത നാട്ടിൽ മാധ്യമ സ്വാതന്ത്ര്യമുണ്ടാകില്ല. സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ എതിർക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ചടങ്ങിൽ
എൻ. രാജേഷ് സ്മാരക ട്രസ്റ്റ് ചെയർമാൻ എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. കെ.പി. റെജി സ്മാരക പ്രഭാഷണം നടത്തി.
എൻ.പി. രാജേന്ദ്രൻ, കമാൽ വരദുർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close