localPoliticstop news

ജില്ലയിൽ നാലരലക്ഷം പേരെ ഡി വൈ എഫ് ഐ അംഗങ്ങളാക്കും

കോഴിക്കോട്: പുതിയ കേരളം, പുരോഗമന യുവത്വം എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ അംഗത്വ കാമ്പയിൻ ജില്ലയിൽ ആരംഭിച്ചു.

സിനിമാ താരം വിജിലേഷ് കാരയാടിന് മെമ്പർഷിപ്പ് നൽകി ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വി. വസീഫ് തുടക്കം കുറിച്ചു. ജില്ലാ പ്രസിഡൻ്റ് എൽ.ജി ലിജീഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.സി ഷൈജു, ടി.കെ സുമേഷ് എന്നിവർ സംസാരിച്ചു.
ബി.പി ബബീഷ് സ്വാഗതവും കെ.അബിനീഷ് നന്ദിയും പറഞ്ഞു. സി.എം രതീഷ്, എൻ.ബിജീഷ്, എ.എൻ പ്രതീഷ്,കെ.കെ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close