കോടഞ്ചേരി : കോടഞ്ചേരി പതംകയത്ത് യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി. തലശ്ശേരി സ്വദേശി നഈം(24) ആണ് ഒഴുക്കില്‍ പെട്ടത്. ഒമ്പത് പേരടങ്ങിയ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയിരുന്നത്. കുളിക്കുന്നതിനിടെ നഈം ഒഴുക്കില്‍ പെടുകയായിരുന്നു.
ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ കോടഞ്ചേരി പോലീസും , മുക്കത്ത് നിന്നുള്ള അഗ്നിശമന സേനാ വിഭാഗവും , നാട്ടുകാരും ചേർന്ന് യുവാവിനായി ഊർജിത തിരച്ചിൽ തുടരുന്നു. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.