KERALAlocaltop news

കേരള കോൺഗ്രസ് (ജോസഫ്) തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ബേബി കാരക്കാട്ട് രാജിവെച്ച് എൽ ജെ ഡി -യിലേക്ക്

കോഴിക്കോട് : കേരള കോൺഗ്രസ് – ജോസഫ്    തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ബേബി കാരക്കാട്ട് രാജിവെച്ച് എൽ ജെ ഡി -യിലേക്ക്

കേരള വിദ്യാർത്ഥി കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡണ്ട് കേരള യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ സെക്രട്ടറി കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് മുപ്പത് വർഷത്തിലേറെയായി പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ആയി പ്രവർത്തിച്ചു വരികയായിരുന്നു.

തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ തിരുവമ്പാടി പഞ്ചായത്ത് കൃഷി വികസന സമിതി അംഗം സമ്പൂർണ സാക്ഷരത മിഷൻ ട്രൈബൽ സാക്ഷരതാ മിഷൻ കാൻഫെഡ് ഗ്രന്ഥശാലാസംഘം തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും പ്രവർത്തിച്ചു. ഘടകകക്ഷികളെ അവഗണിച്ചും റിബൽ സ്ഥാനാർഥികളെ നിർത്തി ഘടകകക്ഷി സ്ഥാനാർഥികളെ തോൽപ്പിക്കുകയും ചെയ്യുന്ന യുഡിഎഫ് നിലപാടിൽ പ്രതിഷേധിച്ചും ഇതിനെതിരെ പ്രതികരിക്കുന്നതിനോ പാർട്ടിയെ ശക്തിപ്പെടുത്തുന്നതി നോ വേണ്ട യാതൊരു നടപടികളും സ്വീകരിക്കാത്ത പാർട്ടി ജില്ലാ നേതൃത്വത്തോട് ഉള്ള വിയോജിപ്പും, കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനും ദേശീയ തലത്തിലുള്ള നിരവധി പ്രശ്നങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കുമെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിനും ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ എന്ന ബോധ്യമുള്ളതിനാലുമാണ് താനും സഹപ്രവർത്തകരും പാർട്ടി സ്ഥാനങ്ങളും പ്രാഥമിക അംഗത്വവും രാജി വെച്ച് ലോക് താന്ത്രിക് ജനതദൾ -ൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചതെന്നും വരുംദിവസങ്ങളിൽ സമാനചിന്താഗതിക്കാരായ കൂടുതൽ പേർ LJD യിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

ജിനീഷ് ആനക്കാംപൊയിലിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ L J D ദേശീയ സമിതി അംഗം  പി എം തോമസ് മാസ്റ്റർ മെമ്പർഷിപ് ബേബി കാരക്കാട്ട് – ന് നൽകി. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ്  പി ടി മാത്യു മാസ്റ്റർ, LY JD സംസ്ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, ടോമി ഉഴുന്നാലിൽ ,
ജോൺസൺ കുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ , തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വിവിധ പാർട്ടികളിൽ നിന്നും സമീപകാലത്ത് LJ D യിൽ ചേർന്നവർക്കുള്ള വിപുലമായ സ്വീകരണ സമ്മേളനം 23 ന് ശനിയാഴ്ച 4 pm -ന് കൂടരഞ്ഞിയിൽ നടക്കും . സ്വീകരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ്  എം വി ശ്രേയംസ് കുമാർ എം പി ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close