KERALAPoliticstop news

ഒരിക്കലും ഒറ്റക്കണ്ണനാകില്ല! രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ്

അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ഇനി യൂട്യൂബ് ചാനല്‍

തിരുവനന്തപുരം : രാഷ്ട്രീയ മാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പി ഫെഫെയ്‌സ്ബുക്ക്പോസ്റ്റ് .കഴിഞ്ഞ 20 വര്‍ഷം ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം ഇനിയും പാര്‍ട്ടിയില്‍ തുടരുന്നില്ല എന്നതിന്റെ സൂചന നല്‍കികൊണ്ടാണ് ഫെയ്‌സ്ബുക്കിലൂടെ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത് . അഴിമതിക്കെതിരെ ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കന്നു എന്ന പേരില്‍ യൂട്യുബ് ചാനല്‍ ആരംഭിക്കുമെന്നാണ് കുറിപ്പില്‍ അറിയിച്ചിരിക്കുന്നത് . ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുമെന്നും ഒരിക്കലും ഒറ്റക്കണ്ണനാകില്ലെന്നും രണ്ടു കണ്ണുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.

കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close