KERALAtop news

കുഞ്ഞിനുവേണ്ടി അനുപമ നിരാഹാരത്തിലേക്ക്, സെക്രട്ടറിയേറ്റിനു മുന്നില്‍ ഇന്ന് നിരാഹാരസമരം

ശിശുക്ഷേമസമിതിയും പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പരാതി ഗൗരത്തോടെ കണ്ടില്ല.

തിരുവന്തപുരം: പ്രസവിച്ച മൂന്നു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പരാതിപ്പെട്ട് ആറുമാസത്തിനു ശേഷവും നടപടിയുണ്ടാകത്തതിനെ തുടര്‍ന്ന് അനുപമയും ഭര്‍ത്താവ് അജിത്തും ഇന്നു മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസമരം ആരംഭിക്കും.ശിശുക്ഷേമസമിതിയിലും പോലീസിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും പരാതി കൊടുത്തിരുന്നെങ്കിലും പരാതിയെ ഗൗരവത്തോടെ സമിപീച്ചില്ല .

അനുപമയ്ക്കും ഡിവൈഎഫ്ഐ മുന്‍ മേഖല സെക്രട്ടറി അജിത്തിനും കഴിഞ്ഞ ഒക്ടോബര്‍ 19 നാണ് ആണ്‍കുഞ്ഞ് ജനിച്ചത് . അജിത് വേറെ വിവാഹിതനായതിനാല്‍ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു . ഗര്‍ഭഛിത്രത്തിനുനിര്‍ബന്ധിച്ചിവെങ്കിലും അനുപമ വഴങ്ങിയിരുന്നില്ല . മൂത്തസഹോദരിയുടെ വിവാഹം കഴിയുന്നതു വരെ കുഞ്ഞിനെ മാറ്റി നിര്‍ത്തുകയാണെന്നാണ് വീട്ടുകാര്‍ അനുപമയോട് പറഞ്ഞിരുന്നത് . വിവാഹവശ്യങ്ങള്‍ക്കായി സ്ഥലം വില്‍ക്കാനാണെന്ന് പറഞ്ഞ് മുദ്രപേപ്പറില്‍ ഒപ്പുവയ്ക്കുകയും വായിച്ചു നോക്കാന്‍ സമ്മതിച്ചില്ലെന്നും , കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്കു കൈമാറാനുള്ള സമ്മതപത്രമായിരുന്നു അതെന്നും അനുപമ പറയുന്നു .പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെല്ലൊം പരാതി കൊടുത്തിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും അനുപമ പറയുന്നു.ഇതു വരെയും കുഞ്ഞ് എവിടെയാണെന്ന കാര്യത്തില്‍ പുരോഗമനമൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close