കോട്ടയം: എം ജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ 24 എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു .
വ്യാഴാഴ്ച്ച നടന്ന സെനറ്റ് തെരെഞ്ഞെടുപ്പിനിടെയാണ് കേസിന് ആസ്പദമായ സംഭംവം.എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ നടന്ന അക്രമം തടയാന്‍ എത്തിയ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ ജാതിപ്പേരു വിളിച്ച് അപമാനിക്കുകയും , കടന്നുപിടിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസെടുത്തത് . സ്ത്രീകളുടെ അന്തസ്സിനു ഹാനി വരുത്തിയതിലും പട്ടിക ജാതി വര്‍ഗ്ഗ സംരക്ഷണ നിയമ പ്രകാരവുമാണ് കേസ്. ഇതില്‍ മന്ത്രി ബിന്ദുവിന്റെ പഴ്സനല്‍ സ്റ്റാഫ് അംഗം കെ.എം അരുണ്‍ ഉള്‍പ്പെടെ 4 പേര്‍ക്കും കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയുമാണ് കേസ് . വ്യാഴാഴ്ച്ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്കെതിരെ എഐഎസ്എഫ് മത്സരിച്ചതാണ് സംഘര്‍ഷത്തിന്റെ കാരണം . എന്നാല്‍ പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് തന്റെ പേരുവലിച്ചിഴക്കുന്നതെന്നാണ് അരുണിന്റെ വാദം. ജനാധിപത്യം എന്ന വാക്ക് എസ് എഫ് ഐ യുടെ കൊടിയില്‍ നിന്ന് മാറ്റണമെന്നും , സംഘപരിവാര്‍ രാഷ്ട്രീയം ഇവിടെ കൊണ്ടുവരാനാണ് ഇവിടെ ശ്രമമെന്നും നിമിഷ രാജു ആഞ്ഞടിച്ചു.