കാലിഫോര്‍ണിയ: തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ക്കും , മുന്‍ ജീവനക്കാരുടെ വിവാദമായ വെളിപ്പെടുത്തലുകള്‍ക്കും ശേഷം ഫെയ്സ്ബുക്ക് വീണ്ടും ചര്‍ച്ചയായികൊണ്ടിരിക്കുകയാണ്.മാതൃകമ്പനിയായ ഫെയ്സ്ബുക്കിന്റെ പേര് മെറ്റ എന്ന പേരിലേക്ക് മാറ്റി.ഫെയ്സ്ബുക്കിന്റെ പേര് മാറ്റുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.ഒരു സോഷ്യല്‍ മീഡിയ എന്നതില്‍ ഒതുങ്ങി നില്‍ക്കാതെ അതിന്റെ പ്രവര്‍ത്തനം ലോകം മൊത്തം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെറ്റ എന്ന പേരിലേക്ക് മാറ്റിയതെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു.കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്തായിരുന്നു പുതിയ ലോഗോയെ പരിചയപ്പെടുത്തിയത്. അതേ സമയം ഇപ്പോള്‍ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, വാട്സാപ്പ് ,ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകളുടെ പേരില്‍ മാറ്റം ഉണ്ടാകില്ലെന്നും , മാതൃകമ്പനിയുടെ പേരില്‍ മാത്രമാണ് മാറ്റം വരുത്തിയിരുക്കുന്നതെന്നും അറിയിച്ചു