KERALAlocaltop news

റേഷൻ വ്യാപാരിയെ കാട്ടുപന്നി ആക്രമിച്ചു

തിരുവമ്പാടി: വേനപ്പാറ പെരു വല്ലിയിൽ റേഷൻ കട നടത്തുന്ന സുബൈർ കോണമണ്ണിൽ വ്യാഴ്ച വീട്ടിലേക്ക് വരുമ്പോൾ തിരുവമ്പാടി പച്ചക്കാട് ഭാഗത്ത് വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്, ഉടൻ തന്നെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനാൽ മാത്രമാണ് ജീവൻ തിരിച്ച് കിട്ടിയത് എന്നാണ് സുബൈർ പറഞ്ഞത്, എൽ.ജെ.ഡി.നേതാക്കളായ ദേശിയ സമതി അംഗം പി.എം.തോമസ് മാസ്റ്റർ, കൂടരഞ്ഞി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ജിമ്മി ജോസ് പൈമ്പിള്ളി, കിസാൻ ജനതാ ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ കുളത്തിങ്കൽ, ജോളി പൈക്കാട്ട് തുടങ്ങിയവർ റേഷൻ വ്യാപാരിയെ സന്ദർശിച്ച് എല്ലാവിധ നിയമസഹായവും വാഗ്ദാനം ചെയ്യ്തു, മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും കാട്ടുപന്നി ശല്യം മൂലം പ്രദേശവാസികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുവാൻ സാധിക്കാത്ത സാഹചര്യം മാണ് നിലവിലുള്ള തെന്നും വനം വകുപ്പ് അധികൃതർ അടിയനന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്നും റേഷൻ വ്യാപാരിക്ക് ചികത്സാ സഹായവും നഷ്ടപരിഹാരവും നല്കണമെന്നും എൽ.ജെ.ഡി.നേതാക്കൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close