താഴ്ന്ന ജാതിയില്‍പ്പെട്ട് സ്ത്രീയെന്ന ആരോപിച്ച് അന്നദാന പന്തലില്‍ നിന്ന് ഇറക്കിവിട്ട സ്ത്രീയുടെ വീട്ടില്‍ പോയി മുഖ്യമന്ത്രി സ്റ്റാലിന്‍ സന്ദര്‍ശനം നടത്തി.രണ്ടാഴ്ച മുന്‍പ് അന്നദാനം നടന്ന മഹാബലിപുരത്തെ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് അശ്വതിയെന്ന സ്ത്രീയെയും കൈകുഞ്ഞിനെയും ഇറക്കിവിടുന്നത്. അതിനെതിരെ പ്രതിഷേധിച്ച് യുവതിയുടെ വിഡീയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.കൂടാതെ മറ്റു കുടുംബങ്ങളുമായി സംവദിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സ്റ്റാലിന്‍ ഉറപ്പ് നല്‍കി. ജാതിപ്പോരും വര്‍ണവെറിയുമെല്ലാം ഇപ്പോഴും തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലും ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കി , ദ്രാവിഡ സമുദായങ്ങളെ പ്രതിനീധികരിച്ച് അധികാരത്തിലേറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്
ദ്രാവിഡരെ മാത്രം സഹായിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ വൈരുദ്ധ്യം. അതിന്റെയെല്ലാം അലയൊലികള്‍ ഇന്നും നമുക്ക് തമിഴ്‌നാട്ടില്‍ കാണാന്‍ കഴിയും. ദ്രാവിഡരെയും തമിഴ്‌നാടിനെയും രക്ഷിക്കാനെത്തിയവര്‍ പിന്നീട് കോടികളുടെ അഴിമതിയിലും കുംഭകോണങ്ങളിലും മുങ്ങി കുളിക്കുന്നതാണ് നാം കണ്ടത്. എന്നാല്‍ സ്റ്റാലിന്‍ ഭരണം ഒരുപാട് പ്രതീക്ഷ തമിഴ്‌നാട് ജനതയ്ക്ക് നല്‍കുന്നുണ്ട്. തമിഴ്‌നാടിന് മാത്രമല്ല മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാക്കുന്ന രീതിയിലാണ് സ്റ്റാലിന്റെ നിയമനിര്‍മാണങ്ങള്‍. ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിയായി നിയമിക്കാമെന്ന നവേത്ഥാനപരമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് സ്റ്റാലിനുണ്ടായി.കേരളീയര്‍ക്കേറെ പരിചയമുള്ള രാഷ്ട്രീയമാണ് തമിഴ്‌നാടിന്റേത്.കേരളവും കേരളത്തിലെ ജനതയും തമ്മിലെന്നും ഊഷ്മളമായ ബന്ധമാണ് തമിഴ്‌നാടിനുള്ളത്.അയല്‍സംസ്ഥാനമെന്നതിലുപരിയുള്ള സൗഹൃദം എന്നും കാത്തുസൂക്ഷിച്ചിട്ടുമുണ്ട്. സ്റ്റാലിന്‍ മുഖ്യമന്ത്രിയായി വന്നതോടെ തമിഴ്‌നാടിന്റെ മുഖഛായ ആകെ മാറുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിനെയും അവരുടെ പ്രവര്‍ത്തനങ്ങളെയും നിശിതമായി വിമര്‍ശിക്കാനും സ്റ്റാലിന്റെ ഭരണകൂടത്തിന് സാധിക്കുന്നുണ്ട്.സ്റ്റാലിന്റെ ദ്രാവിഡമുന്നേറ്റ കഴകത്തിന്റെ ഉജ്വലമായ വിജയത്തിന്റെയും കമലഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെ പരാജയത്തിന്റെയും കണക്കുകള്‍ സൂചിപ്പിക്കുന്നകത് തമിഴ്‌നാട് ജനതയ്ക്ക് സിനിമാ രാഷ്ട്രീയത്തോടുള്ള ഭ്രമം കുറഞ്ഞെന്നാണ്. തമിഴ്‌നാട്ടിലെ രാഷ്ട്രീയവും സിനിമയും തമ്മില്‍ പതിറ്റാണ്ടുകളായി ആഴത്തില്‍ വേര്‍പിരിയാനാകാതെ ഇഴ ചേര്‍ന്നു കിടക്കുകയാണ്. എന്നാല്‍ അതിനെയെല്ലാം പിന്നിലാക്കികൊണ്ടാണ് സ്റ്റാലിനെ തമിഴ്‌നാട് ജനത അധികാരത്തിലേറ്റിയത്.