തെന്നന്നിന്ത്യന് സൂപ്പര്‍ താരം പൂനിതിന്റെ മരണത്തെ തുടര്‍ന്ന് ഏഴോളം ആരാധാകര്‍ ആത്മഹത്യ ചെയ്തതായി കര്‍ണാകയില്‍ റിപ്പോര്‍ട്ട് ചെയ്തു.കൂടാതെ പുനീതിന്റെ വിയോഗമറിഞ്ഞ് മൂന്നോളം പേര്‍ക്ക് ഹ്യദയസ്തഭനവും സംഭവിച്ചു എന്നതാണ് ലഭിക്കുന്ന വിവരങ്ങള്‍.നിരവധിപേര്‍ക്ക് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന അദ്ദേഹം ജീവിതത്തിലും നായകനായിരുന്നു. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന പുനീതിന്റെ ആഗ്രഹം കുടുംബം നിറവേറ്റി.
ഇതോടൊപ്പം തന്നെ പുനീതിന്റെ സ്മൃതികുടീരം സന്ദര്‍ശിച്ച നടന് സൂര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.താനും പുനീതും തമ്മില്‍ ജനിക്കുന്നതിന് മുല്പേ ഉള്ള സൗഹ്യദമാണെന്നും,വേര്‍പാട് ഇതുവരെ ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല എന്നുമാണ് സൂര്യ പ്രതികരിച്ചത്. തന്റെയും പുനീതിന്റെയും അമ്മയും ഒരേ സമയത്താണ് ഗര്‍ഭിണികളായിരുന്നെന്നും, അന്നു മുതലേ ഉള്ള അടുപ്പമായിരുന്നു ഞങ്ങള്‍ തമ്മിലെന്നും, അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാനാകുന്നുല്ലെന്നും സൂര്യ പറഞ്ഞു.