ചെന്നൈ: തമിഴ് സിനിമാ നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം. തേവര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിച്ച സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്താണ്.
ഹിന്ദു മക്കള്‍ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം.
കഴിഞ്ഞ ദിവസം ബെംഗളുരു വിമാനത്താവളത്തില്‍ വിജയ് സേതുപതി ആക്രമിക്കപ്പെട്ടത് തേവര്‍ സമുദായത്തെ അപമാനിച്ച് സംസാരിച്ചതിനാണെന്ന് അര്‍ജുന്‍ സമ്പത്ത് പറയുന്നു.
വിമാനത്തില്‍ വെച്ച് ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു വിജയ് സേതുപതി ആക്രമിക്കപ്പെടാന്‍ കാരണമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.