Politics
തനിക്കെന്തെങ്കിലും സംഭവിച്ചാലും ആരും അനാഥരാകരുത് , മരണത്തെ മുന്‍കൂട്ടി കണ്ട് പുനീത് കുമാര്‍
എട്ടുകോടിയോളം രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചിരുന്നു.
അകാലത്തില്‍ പൊലിഞ്ഞുപോയ കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് കുമാര്‍ വീണ്ടും ആരാധകര്‍ക്കിടയിലും ലോകത്തിനുമുന്നിലും വിസ്മയമായികൊണ്ടിരിക്കുകയാണ്. നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പുനീത് കുമാര്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ എട്ടുകോടിയോളം രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചിരുന്നു.തനിക്ക് എന്തെങ്കിലും പെട്ടന്ന് സംഭവിച്ചാലോ,മറ്റെന്തെങ്കിലും കാരണം കൊണ്ട് ഒരിക്കലും ചാരിറ്റി പ്രവര്‍ത്തനം നിന്നു പോകരുതെന്ന ഉദ്ദേശത്തോടെയാണ് എട്ടുകോടിയോളം രൂപ നിക്ഷേപം നടത്തിയത്.ഇത്ര ദീര്ഘവിക്ഷണത്തോടെ കാര്യങ്ങള്‍ കൊണ്ടുപോയ അദ്ദേഹത്തിന്റെ വിയോഗം ഒരുപാട് വേദനകള്‍ ബാക്കിയാക്കുന്നു.ഒക്ടോബര്‍ 29 നാണ് ഹൃദയാഘാതം മൂലം പുനീത് മരണമടയുന്നത്.പുനീതിന്റെ മരണത്തെ തുടര്‍ന്ന് ഏഴോളം ആരാധകര്‍ ആത്മഹത്യ ചെയ്തിരുന്നു.