Politics
കാര്‍ട്ടൂണിസ്റ്റിനെതിരെ ഭീഷണിയുമായി ബിജെപിയുടെ വക്താവ്, കലയുടെ മറവില്‍ രാജ്യദ്രോഹമെന്ന് ആരോപണം.
.2020 മാര്‍ച്ചില്‍ അനൂപ് വരച്ച കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചത്.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണനെതിരെ ഭീഷണിയുമായി ബിജെപി വക്താവ് എസ് സുരേഷ്.അനൂപിനെതിരായ പ്രതിഷേധം സൈബര്‍ അക്രമണങ്ങളില്‍ തീരുന്നതല്ല എന്നും സുരേഷ് പ്രതികരിച്ചു.ഇന്ത്യയെ ലോകരാജ്യങ്ങളില്‍ അപമാനിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകളാണ് അനൂപ് വരച്ചിരിക്കുന്നതെന്നും അതിന് കൂട്ടു നിന്ന പിണറായി വിജയന്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ലളിതാ കല അക്കാദമിയെയും സുരേഷ് വിമര്‍ശിച്ചു. എന്നാല്‍ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഇനിയും വരയ്ക്കുമെന്നും, രാഷ്ട്രീയ വിയോജിപ്പുകളെ സ്വാഗതം ചെയ്യുന്നുവെന്നും അനൂപ് അഭിപ്രായപ്പെട്ടു.2020 മാര്‍ച്ചില്‍ അനൂപ് വരച്ച കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചത്.