Politics

47 ദിവസത്തിനുള്ളില്‍ രൂപപ്പെട്ടത് എട്ട് ന്യൂനമര്‍ദ്ദം , അടുത്ത ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത.

ചക്രവാതചുഴിയുടെ ഭാഗമായി കേരളത്തില്‍ ഇന്നും നാളെയുമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം : സംസ്ഥാനത്ത് 47 ദിവസത്തിനുള്ളില്‍ രൂപപ്പെട്ടത് 8 ന്യൂനമര്‍ദ്ദം.അതിനു പിന്നാലെ അറബിക്കടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.ഇവിടെ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ചക്രവാതചുഴിയുടെ ഭാഗമായി കേരളത്തില്‍ ഇന്നും നാളെയുമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ കേരള ലക്ഷ്യദ്വീപ് തീരത്തും, വടക്കന്‍ കേരള തീരത്തും മത്സ്യബന്ധനത്തിന് നവംബര്‍ 16,17 തിയ്യതികളില്‍ പോകാന്‍ പാടുള്ളതല്ലെന്നും അറിയിച്ചിട്ടുണ്ട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close