Politics
ഇന്ധനവില കുറയാത്തതില്‍ കേന്ദ്രത്തിന് പങ്കില്ല. പെട്രോളിനെയും , ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ധനമന്ത്രി നിര്മലാസീതാരാമന്
ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി
ന്യുഡല്‍ഹി :ഇനിയും ഇന്ധനവില കുറയാത്തതിനെപ്പറ്റി കേന്ദ്രത്തെ പഴിക്കേണ്ടെന്നും സംസ്ഥാന സര്‍ക്കാരുകള്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കാത്തതുകൊണ്ടാണ് മാറ്റമില്ലാത്തതെന്നും ധനമന്ത്രി നിര്മലാസീതാരാമന്. നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഖ്യമന്ത്രമാരും ധനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.ജിഎസ്ടി കൗണ്‍സില്‍ നിരക്ക് നിശ്ചയിക്കാത്തതിനാല്‍ പെട്രോളിനെയും , ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു.