ദുബൈ: ദുബൈയിൽ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർ മരിച്ചു. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിക്ക് സമീപത്തെ മൈസിന് അപ്പാര്‍ട്ട്മെൻറില്‍ താമസിക്കുന്ന കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി(40)യും ഇദ്ദേഹത്തോടൊപ്പം ബൈക്കിൽ സഞ്ചരിച്ച തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്.
നിഖില്‍ ഉണ്ണി ദുബൈ പെട്രോ കെം ലോജിസ്റ്റിക്സ് മാനേജറായിരുന്നു. പിതാവ്: പരേതനായ ഉണ്ണി (റിട്ട. എ.ഐ.ആര്). മാതാവ്: കൗസല്യ(റിട്ട. ജോ. സെക്രട്ടറി ഹൗസിങ്ങ് ബോര്‍ഡ്). ഭാര്യ: നിഖിത. മകന്: ദക്ഷ്. സഹോദരങ്ങള്‍: അഖില്‍, ധന്യദീപു, പ്രിയഉണ്ണി