വഖഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുല്‍ വഹാബ്. വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം വെള്ളിയാഴ്ച പള്ളികളില്‍ ഉന്നയിക്കുമെന്ന പി എം എ സലാമിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. ആരാധനാലയങ്ങളെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ലീഗ് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ചാണ് ലീഗിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു നീക്കം നടക്കുന്നത്. വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് വിവാദമായ തീരുമാനം. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തെ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം സംഘടനകളെ ഒരുമിപ്പിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. അതേസമയം മുസ്ലിം സംഘടനകളുടെ യോഗത്തില്‍ നിന്നും എം.ഇ.എസും കാന്തപുരം വിഭാഗവും വിട്ടുനിന്നു. വഖഫ് ബോര്‍ഡ് പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടേണ്ടെന്നാണ് എം.ഇ.എസ് നിലപാട്. കാന്തപുരം വിഭാഗം തീരുമാനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്.