ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ആരുടെയും ദൈവദത്ത അവകാശമല്ലെന്ന് വിമര്‍ശിച്ച് കൊണ്ടാണ് പ്രശാന്ത് കിഷേര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആശയവും ഇടവും ശക്തമായ പ്രതിപക്ഷത്തിന് അത്യന്താപേക്ഷിതമാണ്. എങ്കിലും, കോണ്‍ഗ്രസ് നേതൃത്വം എന്നത് ഒരു വ്യക്തിക്ക് ദൈവത്തമായി ലഭിച്ച അവകാശമല്ല, പത്ത് വര്‍ഷത്തിനിടെ 90% തിരഞ്ഞെടുപ്പുകളും പരാജയപ്പെട്ടു നില്ക്കുമ്പോള്, പ്രത്യേകിച്ചും. പ്രതിപക്ഷ നേതൃസ്ഥാനം ജനാധിപത്യപരമായി തീരുമാനിക്കപ്പെടട്ടെ എന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. അതേസമയം
‘എതു യുപിഎ’ എന്ന ചോദ്യത്തോടെയായിരുന്നു കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് കൊണ്ടുള്ള മമതയുടെ പ്രസ്ഥാവന. എന്‍.സി.പി. തലവന്‍ ശരദ് പവാറിനെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കിയ മറുപടിയിലാണ് കോണ്‍ഗ്രസ്സിനെതിരെ മമത തുറന്നടിച്ചത്. എപ്പോഴും വിദേശത്ത് താമസിച്ചാല്‍ പിന്നെ എങ്ങിനെ പ്രവര്‍ത്തിക്കും എന്ന് രാഹുല്‍ ഗാന്ധിയെ മമത പരസ്യമായി പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.