ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇത്രത്തോളം ചര്‍ച്ചാ വിഷയമാകാന്‍ ബോളിവുഡില്‍ മുന്‍പെങ്ങും കല്യാണം നടന്നിട്ടില്ലേ എന്ന് പറയുന്നവരോട് കാര്യം വ്യക്തമാക്കാം.
രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള രാജകീയ ഹോട്ടലായ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന റിസോര്‍ട്ടിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. എന്നാല്‍ തങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് ചടങ്ങിലെത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ മുന്‍നിര്‍ത്തി വിക്കി-കത്രീന മുന്നോട്ടു വച്ച ചില നിര്‍ദേശങ്ങളാണ് ആരാധകരെയും അതിഥികളെയും ഒരുപോലെ ചൊടുപ്പിച്ചത്.
വിവാഹത്തിന് പങ്കെടുക്കുന്നവര്‍ക്കായി രഹസ്യ കോഡുകളും തയ്യാറാക്കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി. ബോളിവുഡില്‍ നിന്നുപോലും അടുപ്പമുള്ള കുറച്ചു പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്.
അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയും ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവക്കാനോ പാടില്ല. വിവാഹം നടക്കുന്നിടത്തെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. വിവാഹത്തിന്റെ വീഡിയോയോ റീല്‍സോ ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത് എന്നിങ്ങനെയാണ് നിബന്ധനകള്‍.
നിബന്ധനകള്‍ മുന്‍നിര്‍ത്തി നടന്‍ ഗജ്രാജ് റാവു നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഫോണില്‍ സെല്‍ഫി എടുക്കാന്‍ പറ്റില്ലെങ്കില്‍ ഈ കല്യാണത്തിനേ താനില്ല എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. ഇത്രയേറെ നിബന്ധനകള്‍ ഉണ്ടെങ്കില്‍ ആരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തുക എന്ന് ആരാധകരും ചോദിക്കുന്നത്.
സല്‍മാന്‍ ഖാന്‍, കബീര്‍ ഖാന്‍, രോഹിത് ഷെട്ടി, അലി അബാസ് സഫര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാനില്‍ ഡിസംബര്‍ 9ന് വിവാഹത്തിന് ശേഷം മുബൈയില്‍ റിസപ്ഷന്‍ ഒരുക്കും എന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. വിവാഹചടങ്ങിലെത്താന്‍ സാധിക്കാത്തവര്‍ക്കായാണ് റിസെപ്ഷന്‍ ഒരുക്കുന്നത്. അതിഥികളുടെ ലിസ്റ്റില്‍ മാധ്യമ പ്രവര്‍ത്തകും ഉള്‍പ്പെടും എന്നാണ് സൂചന.
സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണ്‍ എന്ന അഭിമുഖ പരിപാടിയില്‍ വിക്കി കൗശലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കത്രീന പങ്കുവെച്ചതോടെയാണ് ഗോസിപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നത്.
അതേസമയം താരങ്ങള്‍ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്.