INDIASports

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് രോഹിത് ശര്‍മ്മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനി രോഹിത് നയിക്കും

 

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും കോലി പടിയിറങ്ങുന്നതോടെ ഇന്ത്യന്‍ ടീമിനെ ഇനി രോഹിത് ശര്‍മ്മ നയിക്കും. ബി.സി.സി.ഐ യാണ് പുതിയ തലവനെ പ്രഖ്യാപിച്ചത്. ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് രോഹിതിനെ നായകനായി തിരഞ്ഞെടുത്തത്.

പരിക്കുമൂലം രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി.

ട്വന്റി-20 ലോകകപ്പിന് പിന്നാലെ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച കോലിക്ക് പകരം രോഹിത് ട്വന്റി-20 ടീമിന്റെ നായകനായിരുന്നു.

അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്ന വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ചേതേശ്വര്‍ പൂജാരയും 18 അംഗ ടീമിലുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ഓപ്പണര്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്തി.

ശ്രേയസ് അയ്യരും ജയന്ത് യാദവും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഹനുമാ വിഹാരിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി. പേസര്‍മാരായി ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് ടീമിലുള്ളത്. വൃദ്ധിമാന്‍ സാഹ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയപ്പോള്‍ ശ്രീകര്‍ ഭരത് പുറത്തായി.

18 അംഗ ടീമിന് പുറമെ നവദീപ് സെയ്‌നി, ഇടംകൈയന്‍ സ്പിന്നര്‍ സൗരഭ് കുമാര്‍, പേസര്‍ ദീപക് ചാഹര്‍, ഇടംകൈയന്‍ പേസറായ അര്‍സാന്‍ നാഗ്വാസ്വാല എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം 26ന് സെഞ്ചൂറിയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ജനുവരി മൂന്ന് മുതല്‍ വാണ്ടറേഴ്‌സില്‍ രണ്ടാം ടെസ്റ്റും 11 മുതല്‍ കേപ്ടൗണില്‍ മൂന്നാം ടെസ്റ്റും നടക്കും.

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close