ബ്രസീല്‍: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലില്‍ രൂപപ്പെട്ട ട്യൂമറുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായാണ് പെലെയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ ചികിതസയില്‍ തുടരുകയാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്നും അധികം വൈകാതെ താരത്തെ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. നേരത്തെ വന്‍കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ പെലെ സെപ്റ്റംബര്‍ 30-ന് ആശുപത്രി വിട്ടിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ മെഡിക്കല്‍ പരിശോധനകളുടെ ഭാഗമായാണ് പെലെ ആശുപത്രിയിലെത്തുന്നത്. പരിശോധനയ്ക്കിടെ വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു.