KERALAlocalPolitics

കുടുംബശ്രീ സംഘടനാ തലങ്ങളില്‍ പരിഷ്‌കരണം

 

തിരുവന്തപുരം: നേതൃത്വ നിരയിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം ഒരുക്കി കുടുംബശ്രീയുടെ ബൈലോമില്‍ പരിഷ്‌കാരം. ഇതിന്റെ ഭാഗമായി സിഡിഎസ് (കമ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റി) ചെയര്‍പഴ്‌സന്‍ സ്ഥാനത്തേക്ക് ഒരാള്‍ക്ക് 2 തവണ മാത്രമേ തിരഞ്ഞെടുക്കപ്പെടാന്‍ സാധിക്കൂ. അയല്‍ക്കൂട്ടം പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് തല്‍സ്ഥാനത്തേക്ക് 3 തവണ തിരഞ്ഞെടുക്കപ്പെടാം. അതേസമയം എഡിഎസ് (ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റി) എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം 7ല്‍ നിന്ന് 11 ആയി ഉയര്‍ത്തി.

അയല്‍ക്കൂട്ടങ്ങളില്‍ 75 ശതമാനത്തിനു മുകളില്‍ ബിപിഎല്‍ അംഗങ്ങളുണ്ടെങ്കില്‍ അഞ്ചംഗ ഭരണസമിതിയില്‍ 4 പേരും ബിപിഎല്‍ ആകണം. 51 ശതമാനത്തിനു മുകളിലാണെങ്കില്‍ 3 പേരെങ്കിലും ബിപിഎല്‍ ആകണമെന്നും നിബന്ധനയുണ്ട്.

തിരഞ്ഞെടുപ്പു പൊതുയോഗത്തിലെ എസ്സി, എസ്ടി അംഗസംഖ്യയ്ക്ക് ആനുപാതികമായ സ്ഥാനങ്ങള്‍ നല്‍കണം. ഭരണസമിതിയില്‍ 5 ശതമാനത്തിനു മുകളില്‍ എസ്സി, എസ്ടി അംഗങ്ങളുണ്ടെങ്കില്‍ എഡിഎസ്, സിഡിഎസ് വിഭാഗത്തിലെ ഏതെങ്കിലും ഒരു സ്ഥാനം നല്‍കണം. 15 ശതമാനത്തിനു മുകളിലാണെങ്കില്‍ രണ്ടും, 35 ശതമാനത്തിനു മുകളിലെങ്കില്‍ മൂന്നും, 50 ശതമാനത്തിനു മുകളിലെങ്കില്‍ 4 സ്ഥാനങ്ങളും നല്‍കണമെന്നാണ് വ്യവസ്ഥ.

നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ ജനുവരി 25ന് അവസാനിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം 20 ന് നിലവില്‍ വരും. 3 വര്‍ഷമാണു ഭരണസമിതിയുടെ കാലാവധി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നീളുകയായിരുന്നു. പുതിയ ഭരണസമിതി ജനുവരി 26ന് അധികാരമേല്‍ക്കും. കേരളത്തില്‍ 45 ലക്ഷത്തോളം സ്ത്രീകള്‍ക്കു പങ്കാളിത്തമുളള ത്രിതല സംവിധാനമാണ്
കുടുംബശ്രീ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close