പുൽവാമ : രാജ്‌പുര മേഖലയിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. തുടർച്ചയായി മൂന്നാം ദിവസവും തുടർന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ശ്രീനഗറിൽ പോലീസ് ബസിനു നേരെയുണ്ടായ അക്രമത്തിനു പിന്നാലെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതു. പ്രദേശത്തു നാലോളം ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തു നിരീക്ഷണം ശക്തമാക്കി. ഭീകരാക്രമാനത്തിനു പിന്നിൽ നുഴഞ്ഞുകയറിയ രണ്ടു ഭീകരർ ആണെന്നും, പോലീസ് വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്നും സേന വ്യക്തമാക്കി. ജെയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കശ്മീർ ടൈഗേഴ്‌സ് ആണ് ആക്രമണം നടത്തിയതെന്നാണ് കശ്മീർ പോലീസിന്റെ നിഗമനം.
അതേസമയം പോലീസ് വാഹനത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പോലീസുകാരുടെ എണ്ണം മൂന്നായി. രണ്ടുപേരുടെ നില അതീവഗുരുതരമായ തുടരുകയാണ്. ചൊവ്വാഴ്ച വൈകീട്ട് പാന്ത ചൗക്ക് മേഖലയിൽ സിവാൻ പോലീസു ക്യാമ്പിന് സമീപത്താണ് ആക്രമണം ഉണ്ടായത്. പരിശീലനത്തിന് ശേഷം ബസിൽ മടങ്ങുകയായിരുന്ന പോലീസുകാർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണം ആയതിനാൽ തന്നെ പോലീസിന് തിരിച്ചടിക്കാൻ സാധിച്ചില്ല.
കൂടുതൽ ഭീകരർ പ്രദേശത്തു താവളമാക്കിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്തു സുരക്ഷ ശക്തമാക്കി. ശ്രീനഗറിനെ ഭീകമുക്ത പ്രദേശമായി പ്രഖ്യാപിച്ചു ഒരു വര്ഷം പിന്നിടുമ്പോഴാണ് പ്രദേശത്തു വീണ്ടും ഭീകകരുടെ ആക്രമണം.