KERALAlocal

യുവതിക്ക് നേരെ വീണ്ടും പെട്രോൾ ആക്രമണം; യുവാവ് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു

 

കോഴിക്കോട് : തിക്കോടിയിൽ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കാട്ടുവയൽ മനോജന്റെ മകൾ സിന്ദൂരി എന്ന കൃഷ്ണപ്രിയ (22) ആണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം പ്രതി സ്വയം തീകൊളുത്തി. വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദഗോപൻ (28) പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 10 മണിക്ക് തിക്കോടി ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻപിലാണ് സംഭവം. മൂന്നു ദിവസം മുൻപാണ് പഞ്ചായത്തിലെ താത്കാലിക അടിസ്ഥാനത്തിൽ കൃഷ്ണപ്രിയ ജോലിക്ക് പ്രവേശിച്ചത്. രാവിലെ ബൈക്കുമായി എത്തിയ നന്ദു പഞ്ചായത്ത് ഓഫീസിലേക്ക് കടക്കുകയായിരുന്നു കൃഷണപ്രിയയെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ചെറിയ വാക്കുതർക്കം ഉണ്ടായെന്നും, കയ്യിൽ കരുതിയ കുപ്പിയിൽ നിന്നും കൃഷ്ണപ്രിയയുടെ ദേഹത്തും, സ്വന്തം ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

80 ശതമാനത്തോളം പൊള്ളലേറ്റ ഇരുവരും അപകടനില തരാം ചെയിതിട്ടില്ലെന്നാണ് ഡോക്ടർമ്മാർ നൽകുന്ന വിവരം. അതേസമയം ഇരുവരും ചെറിയ രീതിയിൽ പ്രതികരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close