ആലപ്പുഴ : എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ രതീഷ്, പ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ രണ്ട് പേര്‍ ഗുഡാലോചനയില്‍ പങ്കുള്ളവരാണെന്നും, ഇവരെ ചോദ്യം ചെയ്യുന്നതോടെ മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണം സംഘം വ്യക്തമാക്കി. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ അറസ്റ്റിലായ പ്രസാദാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം കുറ്റകൃത്യം നടത്തിയ അഞ്ച് പേര്‍ ഇപ്പോഴും ഒളിവിലാണ്. ഷാന്‍ കൊലകേസില്‍ പത്ത് പ്രതികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ അറസ്റ്റിലായെന്നും, ബാക്കി എ്ട്ട് പേരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചതായും പോലീസ് അറിയിച്ചു.
അതേസമയം ബിജെപി നേതാവ് രജ്ഞിത്ത്് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികള്‍ ക്‌സറ്റഡിയിലായെന്ന് പോലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഷാനിന്റെ കൊലപാതകത്തിന് പിന്നാലെ
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബി.ജെ.പി. നേതാവും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ അക്രമി സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്.
പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ രഞ്ജിത്തിനെ വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. വീട്ടുകാര്‍ നോക്കി നില്‍ക്കെയാണ് രഞ്ജിത്തിനെ അക്രമി സംഘം വെട്ടിക്കൊന്നത്.
ആറ് ബൈക്കുകളിലായി എത്തിയ 12 പേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നില്‍ കൊലപാതകികള്‍ രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ ആക്രമണത്തിനിരയാകുന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിലിട്ട് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.
ഷാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന വാഹനത്തിന്റെയും കൊലപാതകത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.
അതേസമയം ഒന്നരമണിക്കൂറോളം നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി രഞ്ജിത്തിന്റെ മൃതദേഹം വിട്ട് നല്‍കി. ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളിലും വെള്ളക്കിണറിലെ രഞ്ജിത്തിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷം വലിയ അഴീക്കലിലെ കുടുംബവീട്ടില്‍ സംസ്‌കരിക്കും.
രാത്രി എട്ടുമണിയോടെ സംസ്‌കാരം നടത്തുമെന്നാണ് ബി.ജെ.പി. നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിയതോടെ സംസ്‌കാരചടങ്ങുകള്‍ വൈകാനാണ് സാധ്യത.
ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം കൊല്ലപ്പെട്ട രഞ്ജിജത്തിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ അനിഷ്ഠസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പോലീസ് തീരുമാനത്തിനെതിരെ ചില വാക്കുതര്‍ക്കങ്ങളും ഉണ്ടായി. ജില്ലയില്‍ സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പോലീസും സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.