കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തന്നെ അത്യാവശ്യക്കാര്യങ്ങള്‍ക്ക് മാത്രമാണ് പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലെത്തുന്നത്. കോവിഡ് ടെസ്റ്റും നടപടിക്രമങ്ങളും ആലോചിച്ച് നാട്ടിലേക്ക് വരാനുള്ള സാഹചര്യം ഒത്തുവന്നിട്ടും വരാന്‍ മടിക്കുന്നവരാണ് ഇപ്പോള്‍ ഭൂരിഭാഗം പേരും. മറ്റൊന്നും കൊണ്ടല്ല, നെഗറ്റീവ് വസര്‍ട്ടിഫിക്കറ്റ് മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വരെ, അതുംപോരാത്തതിന് കോവിഡ് ടെസ്റ്റും. ജീവിതത്തിന്റെ ദുരിതക്കയങ്ങളില്‍ നീന്തുന്ന പ്രവാസികള്‍ക്ക് ഈ നടപടിക്രമങ്ങളും വലിയ ബാധ്യതയാണ് തീര്‍ക്കുന്നത്. വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനകളും അതിന് പുറകില്‍ നടക്കുന്ന വലിയ അഴിമതികളും പല വാര്‍ത്തകളും ലേഖനങ്ങളുമായും പുറത്ത് വന്നതാണ്. എന്നാല്‍ ഇന്നും അവ മാറ്റമില്ലാതെ തുടരുന്നു എന്നതാണ് വാസ്തവം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി നാട്ടിലെത്തുന്നത്. ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ച് മടങ്ങാനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തുന്നു. കോവിഡിന് പിന്നാലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ നടപടിക്രമങ്ങള്‍ക്കും കാലതാമസം നേരിടേണ്ടി വന്നു. എന്നാല്‍ ഒരുവിമാനയാത്രികന് ഇപ്പോഴും നേരിടേണ്ടി വരുന്നത് വലിയൊരു പരീക്ഷണം തന്നെയാണെന്ന് അഷ്‌റഫ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു,
കുറിപ്പിലേക്ക്;
‘രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് ഇന്നലെ (27/12/2021) രാത്രി 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള അശൃ അൃമയശമ യുടെ വിമാനത്തില്‍ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പില്‍ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോള്‍ Result postive. താങ്കള്‍ക്ക് നിയമപരമായി യാത്ര ചെയ്യുവാന്‍ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു. സമയം നോക്കിയപ്പോള്‍ രാത്രി 11 മണിയായി. 24 മണിക്കൂറിന് മുമ്പ് ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് എടുത്ത RTPCR ന്റെ Result നെഗറ്റീവ് ആയിരുന്നല്ലോ. അത് കൊണ്ട് ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി. ഒരു രക്ഷയുമില്ല എന്നതായിരുന്നു മറുപടി. ഗള്‍ഫില്‍ പോയി കൊറോണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോള്‍ ഇവിടെത്തെ മെഷീനാണോ കുഴപ്പം എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. സമയം കളയാതെ ഇവിടെ നിന്ന് പൊയക്കോ എന്ന ദാര്‍ഷ്ഠ്യം കലര്‍ന്ന മറുപടിയും. രണ്ട് മയ്യത്തുകളാണ് എന്റെ വരവും കാത്ത് മോര്‍ച്ചറിയില്‍ കിടക്കുന്നത് എന്ന് ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നും ഞാന്‍ ആലോചിക്കുകയായിരുന്നു. തീരെ ഒഴിവാക്കുവാന്‍ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും. ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിന്റെ കാര്യം പറയുന്നതില്‍ എന്ത് അര്‍ഥം. ഒരു വഴിയും മുന്നില്‍ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് ഒരു ആശയം തോന്നിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്‌സിയില്‍ നേരെ വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പോകുന്ന IX 413 Air india express ന്റെ ടിക്കറ്റ് online ല്‍ എടുക്കുകയും ചെയ്തു. വെളുപ്പിന് 4.45 ന് നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി. അരമണിക്കൂര്‍ കഴിഞ്ഞ് Result വന്നപ്പോള്‍ ഫലം നെഗറ്റീവ്. നോക്കൂ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോള്‍ എന്റെ കോവിഡ് മാറിയോ. വെറും 7 മണിക്കൂര്‍ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാന്‍ കഴിച്ചോ…? പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്. നിങ്ങളുടെ സംവിധാനങ്ങള്‍ ഇപ്പോഴും പഴയത് തന്നെയാണ്. അതുപോലെ നിങ്ങളുടെ മനോഭാവവും. ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടൂ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്ന് ആലോചിക്കണം. ഈ നിലവാരമില്ലാത്ത മെഷീനും വെച്ച് ഞമുശറ ഠലേെ ചെയ്യുവാന്‍ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങള്‍ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളെയാണ് Result postive ആണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ആര് തിരിച്ച് നല്‍കും…?. ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. അധികാരികള്‍ ഇത്തരം കാരൃങ്ങള്‍ക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണം……
ഒടുവില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ് ആയിരുന്നു.
അഷ്‌റഫ് താമരശ്ശേരി’
സാമ്പത്തികമായി അടിത്തറയില്ലാത്ത ഒരു പ്രവാസിയെ സംബന്ധിച്ച് അയാള്‍ക്ക് വിമാനത്താവളങ്ങളില്‍ നേരിടേണ്ടി വരുന്നത് തീര്‍ത്തും അഴിമതി നിറഞ്ഞ അനുഭവങ്ങളാണെന്ന് അഷ്‌റഫ് തന്നെ വ്യക്തമാക്കുന്നു. ശരാശരി ശബളത്തില്‍ ജോലി ചെയ്യുന്ന പ്രവാസിക്ക് ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത നല്‍കി കൊണ്ടാണ് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഈ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ഇതോടെ ശക്തമാവുകയാണ്.