ഭാര്യാഭര്‍ത്താക്കന്മാരുടെ പ്രായവ്യത്യാസത്തില്‍ കൂടുതല്‍ ശ്രദ്ധച്ചെലുത്തുന്നവരാണ് മലയാളികള്‍. 90 കാലഘട്ടങ്ങളില്‍ ദാമ്പത്യജീവിതത്തിലെ പ്രധാനഘടകങ്ങളിലൊന്നായി കണ്ടിരുന്നതും ഈ പ്രായവ്യത്യാസം തന്നെയാണ്. ഭാര്യയേക്കാള്‍ പത്ത് അതിലധികമോ വയസ് കൂടുതലായിരിക്കണം ഭര്‍ത്താവിനെന്ന മിഥ്യാധാരണകളെ പൊളിച്ചെഴുതുകയാണ് സൂപ്പര്‍ മോഡലും 56 കാരനുമായ മിലിന്ദ് സോമന്‍. തന്നേക്കാള്‍ 26 വയസ്സ് പ്രായവ്യത്യാസമുള്ള ജീവിതപങ്കാളിയെ സ്വന്തമാക്കിയതോടെയാണ് മിലിന്ദ് വാര്‍ത്തകളില്‍ ഇടം നേടിയത്.
ഭാര്യ അങ്കിതയ്ക്ക് 27 വയസ്സുള്ളപ്പോഴാണ് ഇരുവരുടെയും വിവാഹം. അഞ്ച് വര്‍ഷക്കാലം നീണ്ട പ്രണയത്തിനൊടുവിലാണ് മിലിന്ദ് സോമന്‍, ഭാര്യ അങ്കിതയെ ജീവിതപങ്കാളിയാക്കുന്നത്. 2018 ലാണ് ഇരുവരുടെയും വിവാഹ നടന്നത്. പ്രായവ്യത്യാസം കൊണ്ട് തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ ദാമ്പത്യജീവിതമായിരുന്നു മിലിന്ദിന്റെത്.
56ാം വയസ്സിലും യുവാക്കളുടെ ചുറുചുറുപ്പോടെ അഭിനയരംഗത്തും ഫിറ്റ്‌നസ് രംഗത്തും മോഡലിങ് രംഗത്തും സജ്ജീവമാകുന്ന മിലിന്ദിനെ മാതൃകയാക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ശരീരം കാത്തുസൂക്ഷിക്കുന്നതിന് പിറകിലെ രഹസ്യവും മിലിന്ദ് വ്യക്തമാക്കി കഴിഞ്ഞു.
തന്റെ രണ്ടാം വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് മിലിന്ദ് വീണ്ടും സജ്ജീവചര്‍ച്ചയാകുന്നത്. 56 കാരനായ ഒരാള്‍ക്ക് 26 വയസ്സ് വ്യത്യാസം ഉള്ള പങ്കാളിയുമായി എങ്ങനെ ശാരീരിക അടുപ്പം നിലനിര്‍ത്താന്‍ കഴിയുന്നുവെന്ന ചോദ്യത്തിന് അദ്ദേഹം കൂളായി മറുപടിയും നല്‍കി കഴിഞ്ഞു.
26 വയസ്സ് പ്രായവ്യത്യാസമുണ്ടായിട്ടും പ്രണയത്തില്‍ ഒരു വ്യത്യാസവുമില്ല എന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. ശാരീരബന്ധങ്ങളിലെ കാഴ്ചപ്പാടുകള്‍ തമ്മില്‍ ഞങ്ങള്‍ക്ക് വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല. ഇന്ന് എനിക്ക് അവളുടെ അതേ പ്രായം തോന്നുന്നു. അവള്‍ക്ക് 30 വയസ്സ്. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അതിനേക്കാള്‍ ചെറുപ്പം തോന്നുന്നു, ”ആരോഗ്യകരമായ ശരീരത്തിന്റെയും ആരോഗ്യകരമായ മനസ്സിന്റെയും ഭാഗമാണ് നല്ല ലൈംഗിക ജീവിതം. ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുന്നതില്‍ താന്‍ താല്‍പ്പര്യപ്പെടുന്നില്ല, കെട്ടിടങ്ങള്‍ക്കകത്തെ അദ്ധ്വാനത്തിലല്ല, കെട്ടിടങ്ങള്‍ക്ക് പുറത്താണ് യഥാര്‍ത്ഥത്തില്‍ വര്‍ക്കൗട്ട് നടത്തേണ്ടത്. ഓട്ടം, നീന്തല്‍, ട്രെക്കിംഗ് ഇതെല്ലാമാണ് എന്റെ ഇഷ്ടവിനോദങ്ങള്‍. ഇവയെല്ലാം മനസിനും വലിയ റിലീഫാണ് നല്‍കുന്നത്. നിങ്ങള്‍ ശരീരത്തെ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ മനസിനേയും ശ്രദ്ധിക്കേണ്ടതുണ്ട്. എന്റെ ആരോഗ്യത്തിന്റെ രഹസ്യവും ഇതുതന്നെയാണെന്ന”്- മിലിന്ദ് സോമന്‍ പറയുന്നു.