കോഴിക്കോട് : മായനാട് നോർത്ത് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്, മായനാട് വനിതാ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന ശ്രീമതി പി എം ശ്യാമളയുടെ, മുളങ്കാട് പൂത്തപ്പോൾ എന്ന ആദ്യ ചെറുകഥ സമാഹാരത്തിനു ശേഷം എഴുതിയ രണ്ടാമത്തെ ചെറുകഥ സമാഹാരം ആയ “ആത്മാവിന്റെ പൂന്തോട്ടം” ശ്രീ പി ആർ നാഥൻന്റെ അധ്യക്ഷതയിൽ മായനാട് എ യു പി സ്കൂളിൽ വെച്ച് ശനിയാഴ്ച നടന്ന ചടങ്ങിൽ പ്രശസ്ത കവിയും, ഗാന രചയിതാവും, സാംസ്കാരിക പ്രവർത്തകനുമായ ശ്രീ പി കെ ഗോപി പ്രകാശനം ചെയ്തു. “പ്രതിയാനം” മുതൽ “കൽപ്പാന്ത കാലം” വരെ നീളുന്ന ഇരുപതിയൊന്ന് കഥകളുടെ ഹൃദ്യമായ സമാഹരമാണ് “ആത്മാവിന്റെ പൂന്തോട്ടം”. പൂർണ പബ്ലിക്കേഷൻസ് ആണ് പുസ്തകം പബ്ലിഷ് ചെയ്തത്. അധ്യാപകനും പ്രശസ്ത നോവലിസ്റ്റുമായ ശ്രീ കെ ജി രഘുനാഥ് പുസ്തകം ഏറ്റുവാങ്ങി. ഡോക്ടർ മിനി പ്രസാദ് പുസ്തക പരിചയം നടത്തി. പൂർണ പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ ശ്രീ മനോഹർ എൻ ഇ. അഡ്വക്കേറ്റ് അബ്ദുൽ നാസർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഉദയൻ ആറങ്ങോട്ട് സ്വാഗതം, ജയലക്ഷ്മി എം നന്ദിയും പറഞ്ഞു.